കെ.എച്ച്. സിദ്ദീഖ്

മുൻ റിയാദ് പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ കെ.എച്ച്. സിദ്ദീഖ് നിര്യാതനായി

റിയാദ്​/ആലുവ: റിയാദിൽ ദീർഘകാലം പ്രവാസിയും പ്രമുഖ സാമൂഹിക-ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ആലുവ തായിക്കാട്ടുകര കാഞ്ഞിരത്തിങ്കൽ പരേതനായ ഹംസയുടെ മകൻ കെ.എച്ച്. സിദ്ദീഖ് (59) നിര്യാതനായി. കുറച്ചു കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

30 വർഷത്തോളം റിയാദിൽ പ്രവാസിയായിരുന്ന അദ്ദേഹം 2022ലാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. റിയാദിലെ മലയാളി സമൂഹത്തിനിടയിൽ ഏറെ സുപരിചിതനും പ്രവാസി ക്ഷേമപ്രവർത്തനങ്ങളിൽ എപ്പോഴും മുൻപന്തിയിലുമുണ്ടായിരുന്നു അദ്ദേഹം. പ്രവാസി വെൽഫെയർ റിയാദ് ഈസ്​റ്റ്​ മേഖല മുൻ സെക്രട്ടറിയായും സെൻട്രൽ കമ്മിറ്റി അംഗമായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: ഷഫീന. മക്കൾ: ഫാദിൽ, ഫുർഖാൻ (വിദ്യാർഥി, അസ്‌ഹറുൽ ഉലൂം ഇസ്‌ലാമിയാ കോളജ്). ഖബറടക്കം ഇന്ന് രാത്രി ഇശാ നമസ്കാരത്തിന് ശേഷം തായിക്കാട്ടുകര മഹല്ല് ജമാഅത്ത് ഖബറിസ്ഥാനിൽ നടക്കും.

Tags:    
News Summary - Former Riyadh expatriate and social activist K.H. Siddique passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.