Posted On
date_range Updated On
date_range മുൻ പ്രവാസി ഹംസ ബീമാപള്ളി നാട്ടിൽ നിര്യാതനായി
ജിദ്ദ / തിരുവനന്തപുരം: മുൻ പ്രവാസിയും ജിദ്ദ ബീമാപള്ളി സൗഹൃദ തീരം കൂട്ടായ്മ രക്ഷാധികാരിയുമായിരുന്ന ഹംസ ബീമാപള്ളി (58) ശനിയാഴ്ച പുലർച്ചെ നാട്ടിൽ നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്ന ഇദ്ദേഹം ജിദ്ദയിലെ പ്രവാസി കൂട്ടായ്മകൾക്കിടയിലും ജീവകാരുണ്യ മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു. ജിദ്ദ ബീമാപള്ളി സൗഹൃദ തീരം കൂട്ടായ്മയുടെ നിലവിലെ പ്രസിഡന്റ് പീരു മുഹമ്മദിന്റെ സഹോദരി ഭർത്താവ് ആണ്. ഭാര്യ: ഖദീജ ബീവി, മക്കൾ: അൻസാരി, നാസില, നാസറ, റാഷിദ.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ ജിദ്ദ ബീമാപള്ളി സൗഹൃദ തീരം കൂട്ടായ്മ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പരേതന്റെ പരലോക മോക്ഷത്തിനായി പ്രാർത്ഥിക്കുന്നതായും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും സഹപ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.