ലോഡ്ജ് റൂം പുറമെനിന്ന് പൂട്ടി ഒപ്പമുള്ളവർ പോയി, സൺഷേഡിലൂടെ കടക്കാൻ ശ്രമിച്ച ദമ്പതികൾ വീണ് മരിച്ചു

കന്യാകുമാരി: മെയിൻ റോഡിലെ ശ്രീദേവി ലോഡ്ജിലെ മൂന്നാമത്തെ നിലയിൽ നിന്ന് താഴെ വീണ് ഗുജറാത്തി ദമ്പതികൾ മരിച്ചു. അംരേലി ജില്ലക്കാരായ ബാബാരിയ ഹരിലാൽ ലാൽജി (73), ഭാര്യ ബാബാരിയ ഹൻസ ഭഗേൻ (64) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ഗുജറാത്തിൽ നിന്നുള്ള 15 സ്ത്രീകൾ ഉൾപ്പെട്ട 26 അംഗ സംഘം കന്യാകുമാരിയിലെത്തിയത്.

വ്യാഴാഴ്ച പുലർച്ചെ ഒപ്പമുണ്ടായിരുന്നവർ പുറത്തുപോയിരുന്നു. ഇവരുടെ മുറിയുടെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. താക്കോലും വാതിലിന് പുറത്തായിരുന്നു. ഇത് മനസ്സിലാക്കിയ ദമ്പതികൾ മുറിയുടെ സൺഷേഡിൽ കൂടി നടന്ന് മുൻവശത്ത് വരാൻ ശ്രമിക്കുന്നതിനിടെ, കാൽവഴുതി താഴെ വീണു. ശബ്ദം കേട്ട് ഓടിയെത്തിയ ലോഡ്ജ് ജീവനക്കാരും മറ്റും ചേർന്ന് ഇവരെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കന്യാകുമാരി ഡി.എസ്.പി മഹേഷ്കുമാർ, ഇൻസ്പെക്ടർ ശരവണൻ ഉൾപ്പെട്ട സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags:    
News Summary - couple dies after falling from third floor of lodge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.