Posted On
date_range Updated On
date_range ‘രസികനി’ൽ ബാലനടനായി ശ്രദ്ധേയനായ ഹരിമുരളി നിര്യാതനായി
പയ്യന്നൂർ: ബാലനടനിലൂടെ സിനിമാ രംഗത്ത് ശ്രദ്ധേയനായ പയ്യന്നൂർ അന്നൂരിലെ ഹരിമുരളി (അപ്പൂസ് -27) നിര്യാതനായി. ‘രസികൻ’ എന്ന സിനിമയിലൂടെ സൂപ്പർ സ്റ്റാർ ദിലീപിന്റെ കൂടെ അഭിനയിച്ചാണ് അപ്പൂസ് പ്രേക്ഷക ശ്രദ്ധ നേടിയത്.
പ്രശസ്ത നാടക നടൻ പയ്യന്നൂർ മുരളിയുടേയും പ്രസന്നയുടേയും മകനാണ്. സഹോദരൻ: ശ്രീമുരളി (സോഫ്റ്റ് വെയർ എൻജിനീയർ)
നാലര വയസുള്ളപ്പോള്‍ സീരിയലിലൂടെയായിരുന്നു ഹരിമുരളി അഭിനയത്തില്‍ അരങ്ങേറുന്നത്. രസികന്‍, മാടമ്പി, അണ്ണന്‍ തമ്പി തുടങ്ങി പതിനഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. പിന്നീട് സിനിമയില്‍ നിന്നും വിട്ടു നിന്ന് വിഎഫ്എക്‌സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു.
മൃതദേഹം പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.