മസ്കത്ത്: ഒമാനിൽ വാഹനാപകടത്തിൽ തമിഴ്നാട് കള്ളകുറിച്ചി സ്വദേശി മരിച്ചു. ചിന്നസേലം മാധവച്ചേരി സൗത്ത് സ്ട്രീറ്റിൽ താമസിക്കുന്ന തമിഴരശൻ (45)ആണ് മരിച്ചത്. ഒമാനിലെ യൂറോ പോസ്റ്റെക് ഇന്റർനാഷണൽ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു.
ജബൽ അഖ്ദറിൽ നിന്നും നിസ്‍വയിലേക്കുള്ള യാത്രാമധ്യേ ജബൽ അഖദറിനു താഴ്വാരത്തുള്ള സൂക്ക് പരിസരത്ത് വെച്ചാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ തമിഴരസൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന രണ്ടുപേർ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
രാമസ്വാമിയാണ് തമിഴരശന്റെ പിതാവ്. മാതാവ്: ഉണ്ണാമലൈ. ഭാര്യ: വെള്ളാച്ചി. തമിഴരശന് രണ്ട് മക്കളുണ്ട്. മസ്കത്തിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.