ബുറൈദയിൽ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ബുറൈദ: സൗദി അറേബ്യയിലെ അൽ ഖസിം പ്രവിശ്യയിൽ അസുഖം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച തമിഴ്‌നാട് സ്വദേശി മുനിയസാമി ആൻഡിയുടെ മൃതദേഹം ഇന്ത്യൻ വെൽഫെയർ ഫോറത്തി​െൻറ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു. തമിഴ്‌നാട് രാമനാഥപുരം ജില്ലയിലെ കടലാടി താലൂക്കിനടുത്തുള്ള ആയ്ഗുഡി സ്വദേശിയാണ് മുനിയസാമി.

ബുറൈദ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ഹ്യുമാനിറ്റി പീപ്പിൾസ് പാർട്ടി സംസ്ഥാന മുഖ്യ പ്രതിനിധി ഹുസൈൻ ഗാനി, ഇന്ത്യൻ വെൽഫെയർ ഫോറം അൽ ഖസിം മണ്ഡലം പ്രസിഡൻറ്​ മംഗലക്കുടി ബക്കീർ മുഹൈദീനോട് സഹായം അഭ്യർത്ഥിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ വെൽഫെയർ ഫോറം പ്രവർത്തകർ നടപടിക്രമങ്ങൾ വേഗത്തിലാക്കി.

മേഖലാ ചീഫ് എക്സിക്യൂട്ടീവുകളായ ട്രിച്ചി റിസ്വാൻ, മുംബൈ മുജീബ്​ റഹ്​മാൻ, മധുര ഡോ. ആൻഡോ, വടക്കത്തൂർ മുഹമ്മദ് അൻസാർ, വടകരൈ ഹുസൈൻ ഹസ്രത്ത്, സിരു കടമ്പൂർ സക്കീർ ഹുസൈൻ, നാഗർകോവിൽ അമീർ ഹുസൈൻ എന്നിവരും മംഗലക്കുടി ഫഖീർ മൈദീനും ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

മുനിയസാമി ജോലി ചെയ്തിരുന്ന കമ്പനിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ലഭിക്കാനുള്ള കുടിശ്ശിക തുക ലഭ്യമാക്കുകയും, റിയാദിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ആവശ്യമായ രേഖകൾ ശരിയാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മൃതദേഹം വിമാനമാർഗം നാട്ടിലേക്ക് അയച്ചു.


Tags:    
News Summary - Body of Tamil Nadu native who died in Buraydah brought back home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.