ഹമീദ് കണിയാംകണ്ടി
കുവൈത്ത് സിറ്റി: കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി നിര്യാതനായി. കോഴിക്കോട് പയ്യോളി പള്ളിക്കര സ്വദേശി ഹമീദ് കണിയാംകണ്ടി (58) ആണ് മരിച്ചത്. ഫർവാനിയയിലെ താമസ സ്ഥലത്ത് വെച്ചാണ് ഹൃദയാഘാതം സംഭവിച്ചത്. കുവൈത്ത് സിറ്റിയിൽ സ്വകാര്യ മണി എക്സ്ചേഞ്ച് കമ്പനിയിലെ ജീവനക്കാരനാണ്.
പരേതരായ മൊയ്തീൻ, കുഞ്ഞായിശ എന്നിവരുടെ മകനാണ്. ഭാര്യ: മുനീറ. മക്കൾ: അഖ്മൽ മെഹ്താബ്,ഫാത്തിമ ഫിദ, മെഹർ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ,മജീദ്,നസീഫ,കുഞ്ഞാമിന,സൈനബ,സുബൈദ,ജമീല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.