ഒറ്റ ശ്വാസത്തിൽ വെള്ളം കുടിക്കരുത്​:

ആരോഗ്യകരമായ ജലപനത്തിനു ചില രീതികൾ ഉണ്ട്. എത്ര ദാഹത്തിലാണെങ്കിലും ഒറ്റ ശ്വാസത്തിൽ വലിയ അളവിൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ്​ നല്ലത്​. ഒരു ഗ്ലാസ് വെള്ളം ഒന്നിലധികം ഇറക്കുകളായി കുടിക്കുക. ചെറിയ സിപ്പ് എടുക്കുക, കുടിക്കുക അൽപം ശ്വസിക്കുക, കുടിക്കുക. ഈ ശീലം ദിവസം മുഴുവൻ ആവർത്തിക്കുക. ഭക്ഷണം കഴിക്കുമ്പോഴും ഇത് കൃത്യമായി പാലിക്കുക.

ആയുർവേദ വിദഗ്ധരുടെ അഭിപ്രായപ്രകാരം ഓരോ മനുഷ്യ ശരീരത്തിലെയും രോഗകാരികളായ വാതം, പിത്തം, കഫം എന്നിവയുടെ ശരിയായ നിയന്ത്രണം നിങ്ങളുടെ വെള്ളം കുടിയുടെ അളവി​െൻറയും രീതിയുടെയും അടിസ്ഥാനത്തിൽ ആയിരിക്കും. വാത പ്രകൃതി ഉള്ളവർ ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞേ വെള്ളം കുടിക്കാവു. കഴിച്ച ഭക്ഷണം നന്നായി ദഹിക്കാൻ ഇത്​ ഉപകരിക്കും.

പിത്ത പ്രകൃതി ഉള്ളവർ ഭക്ഷണത്തി​െൻറ കൂടെ കുറച്ചു വെള്ളം കുടിക്കുന്ന ശീലം അവരുടെ ദഹനത്തിന് സഹായിക്കും. കഫ പ്രകൃതിയുള്ളവർ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് തന്നെ വെള്ളം കുടിക്കുന്നത് അഭികാമ്യമായിരിക്കും. ഈ ശീലം അവരുടെ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. വെള്ളം കുടിച്ച് വെള്ളത്തിലാകാതിരിക്കാൻ ജലപാന രീതികൾ സ്വീകരിക്കണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് തരുന്നു.

Tags:    
News Summary - o not drink water in one breath:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.