Posted On
date_range Updated On
date_range യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കൃത്യം നടത്തിയത് ഭർത്താവെന്ന് നിഗമനം
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ 42കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ സ്ത്രീയുടെ ഭർത്താവിനായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
ബുധനാഴ്ചക്കും വ്യാഴാഴ്ചക്കുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വടികൊണ്ട് അടിച്ചാണ് കൃത്യം നടത്തിയിരിക്കുന്നത്. സ്ത്രീയുടെ സ്വബാവത്തിൽ മാറ്റങ്ങൾ സംഭവിച്ചുവെന്ന് സംശയിച്ച് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് റിപ്പോർട്ട്. കൊലപാതകത്തിന് പിന്നിൽ ഭർത്താവാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഭർത്താവിനായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.