കണ്ണൂര്‍: കലോത്സവനഗരിയില്‍ മൂലയില്‍ തള്ളിയ തെയ്യശില്‍പത്തിന് പ്രവേശന കവാടത്തിലേക്ക് സ്ഥാനക്കയറ്റം. തറികളുടെ നാട്ടിലെ ഘണ്ടാകര്‍ണന്‍ തെയ്യശില്‍പമാണ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ഇടപെടല്‍കൊണ്ട് പ്രവേശനകവാടത്തില്‍ സ്ഥാപിച്ചത്. കലക്ടര്‍ മിര്‍ മുഹമ്മദലിയും തെയ്യശില്‍പത്തിന് മുഴുവന്‍ മാര്‍ക്കും നല്‍കി.
കുറ്റ്യാട്ടൂരിലെ ഇ.വി. സജീവന്‍ നിര്‍മിച്ച രൂപം സംഘാടകര്‍ ആദ്യം മൂലയില്‍ തള്ളിയതായിരുന്നു. മന്ത്രി നിര്‍ദേശിച്ചതനുസരിച്ചാണ് പിന്നീട് പ്രവേശന കവാടത്തില്‍ വെച്ചത്. ഗ്രീന്‍ പ്രോട്ടോകോള്‍ കാരണം, തുണി, മുള, കവുങ്ങ്, മരം എന്നിവ കൊണ്ടാണ് നിര്‍മാണമെന്ന് ശില്‍പി പറഞ്ഞു. ഒരു മാസം കൊണ്ട് 9,000 രൂപ ചെലവിട്ടാണ് തെയ്യശില്‍പം ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.