സി.ജെ. റോയി
കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് സി.ജെ. റോയിയുടെ മരണത്തിന് പിന്നാലെ കമ്പനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മാനേജിങ് ഡയറക്ടർ ടി.എ. ജോസഫ്. ചെയര്‍മാന്റെ മരണവും ആദായനികുതി വകുപ്പിന്റെ പരിശോധനയും തമ്മിൽ ബന്ധപ്പെടുത്തി നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആദായ നികുതി വകുപ്പിന്റെ പരിശോധന പതിവ് നടപടിക്രമമാണ്. എന്തെങ്കിലും കുറ്റകൃത്യം കണ്ടെത്തിയതുകൊണ്ടല്ല പരിശോധന. കൃത്യമായ ഇടവേളകളില്‍ ആദായ നികുതി വകുപ്പ് ഇത്തരം പരിശോധന നടത്താറുണ്ട്. 2016ല്‍ ഗ്രൂപ്പിന്റെ ഓഫിസില്‍ പരിശോധന നടന്നിരുന്നു. സമാനമായ പരിശോധനയാണ് ഇക്കുറി നടന്നത്. ഉദ്യോഗസ്ഥരിൽനിന്ന് മാന്യമായ സമീപനമാണ് ഉണ്ടായത്.
ഗ്രൂപ്പിനും സി.ജെ. റോയിക്കുമെതിരെ ചിലർ വ്യാജ പ്രചാരണവും വ്യക്തി അധിക്ഷേപങ്ങളും നടത്തുന്നത് നീതീകരിക്കാനാവില്ല. ആരില്‍നിന്നും നിക്ഷേപം സ്വീകരിച്ചിട്ടില്ല. തെളിവ് ഹാജരാക്കിയാല്‍ ഇരട്ടി പണം നല്‍കും. സിനിമാ മേഖലയില്‍ സുതാര്യമായാണ് ഇടപെട്ടത്. ഗ്രൂപ്പിന് ഇങ്ങോട്ട് പണം ലഭിക്കാനേയുള്ളൂ. ചെയര്‍മാന്റെ വിയോഗം കമ്പനി പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.