കൊച്ചി കാൻസർ റിസർച്​ സെന്ററിന്റെ പുതിയ കെട്ടിട സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ വീണാ ജോർജ്, പി. രാജീവ്, എം.എൽ.എമാരായ കെ. ബാബു, ആന്റണി ജോൺ, ഉമാ തോമസ്, ജില്ല കലക്ടർ ജി. പ്രിയങ്ക തുടങ്ങിയവർ സമീപം

അ​ർ​ബു​ദ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ പൊ​തു​ജ​ന പി​ന്തു​ണ വേ​ണം -​മു​ഖ്യ​മ​ന്ത്രി

ക​ള​മ​ശ്ശേ​രി: അ​ർ​ബു​ദ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ പൊ​തു​ജ​ന പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ആ​വ​ശ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ള​മ​ശ്ശേ​രി​യി​ലെ കൊ​ച്ചി​ൻ ക്യാ​ൻ​സ​ർ റി​സ​ർ​ച് സെ​ന്റ​ർ (സി.​സി.​ആ​ർ.​സി) ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​രോ​ഗ്യ​രം​ഗ​ത്ത് ശ്ര​ദ്ധേ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ ന​മു​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. എ​ങ്കി​ലും വ​ള​രെ ഗൗ​ര​വ​ത്തോ​ടെ സ​മീ​പി​ക്കേ​ണ്ട ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു. പ​ക​ർ​ച്ച​വ്യാ​ധി​ക​ളും ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ളും ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളും വെ​ല്ലു​വി​ളി​യാ​യി തു​ട​രു​ന്നു. എ​ല്ലാ അ​ർ​ബു​ദ​വും ജീ​വി​ത​ശൈ​ലി മൂ​ലം ഉ​ണ്ടാ​കു​ന്ന​താ​ണ് എ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും ഭൂ​രി​ഭാ​ഗം കേ​സു​ക​ളും ആ ​ഗ​ണ​ത്തി​ൽ പെ​ടു​ന്ന​വ​യാ​ണ്. ഓ​രോ​രു​ത്ത​രും വ്യ​ക്തി​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി രോ​ഗ​പ്ര​തി​രോ​ധ​ത്തെ കാ​ണ​ണം. കൊ​ച്ചി​യി​ൽ കാ​ൻ​സ​ർ സെ​ന്റ​ർ വേ​ണ​മെ​ന്ന​തി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നി​ല്ല. പ​ണ​മാ​യി​രു​ന്നു പ്ര​ശ്നം. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് സ​മാ​ന്ത​ര ധ​ന സ്രോ​ത​സ്സ് എ​ന്ന നി​ല​യി​ൽ കി​ഫ്ബി​യെ പു​ന​രു​ജ്ജീ​വി​പ്പി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​സി.​ആ​ർ.​സി സ്പെ​ഷ​ൽ ഓ​ഫി​സ​റും സി​യാ​ൽ എം.​ഡി​യു​മാ​യ എ​സ്. സു​ഹാ​സ് പ​ദ്ധ​തി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എം.​എ​ൽ.​എ​മാ​രാ​യ കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ൻ​വ​ർ സാ​ദ​ത്ത്, കെ. ​ബാ​ബു, ആ​ന്റ​ണി ജോ​ൺ, ഉ​മ തോ​മ​സ്, ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ൻ എ​ൻ. ഖൊ​ബ്ര​ഗാ​ഡെ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Cochin Cancer Research Center inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.