ആലപ്പുഴ: ജീവിതത്തെ തകിടം മറിച്ച പ്രളയ നാളുകളിൽ അഭയമായ നഗരത്തിലെ അതേ വിദ്യാലയ മ ുറ്റത്തേക്ക് സ്വരാജ് വീണ്ടുമെത്തുകയാണ്, കലോത്സവ മത്സരാർഥിയായി. മിമിക്രിയിൽ ജി ല്ലതലത്തിൽ ഒന്നാമതെത്തിയ പുളിങ്കുന്ന് സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലെ ഇൗ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി അക്ഷരാർഥത്തിൽ ഏകലവ്യനാണ്. യു ടൂബ് നോക്കിയാണ് ഗുരുനാഥന്മാരാരുമില്ലാത്ത സ്വരാജ് മിമിക്രി സ്വായത്തമാക്കിയത്.
കൂലിപ്പണിക്കാരനായ ചൂളയിൽ സുനിലിെൻറയും ഗീതയുെടയും മകനായ സ്വരാജിെൻറ തകര ഷീറ്റിട്ട ഒറ്റമുറി വീട്ടിലെ അന്തരീക്ഷം ഒരിക്കലും കലയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നില്ല. സാമ്പത്തിക പരാധീനതയിൽ കുടുംബത്തിെൻറ താളം തെറ്റിയപ്പോൾ സഹോദരിമാരായ ഒമ്പതാം ക്ലാസുകാരി ശ്വേതയും ആറാംക്ലാസുകാരി സേതുലക്ഷ്മിയും നൃത്തപഠനം ഉപേക്ഷിക്കുകയായിരുന്നു.
വീട് വെള്ളത്തിൽ മുങ്ങിയപ്പോൾ സ്വരാജിെൻറ കുടുംബം രണ്ടാഴ്ചയോളം ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു താമസം. ഇവിടത്തെ ‘ലോല’ വേദിയിൽ ഞായറാഴ്ച ഉച്ചക്കാണ് മിമിക്രി മത്സരം. വെള്ളാപ്പള്ളി നടേശനിൽ തുടങ്ങി ഉമ്മൻചാണ്ടി വരെയുള്ള നേതാക്കളുടെ ഡീജേ ശബ്ദ മോഡുലേഷനിലുള്ള ഹ്യൂമൺ ബീറ്റ് ബോക്സാണ് സ്വരാജിെൻറ മാസ്റ്റർ പീസ്. ഇൗ ശബ്ദാനുകരണ രീതിയാണ് സ്വരാജിന് ജില്ലതലത്തിൽ ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. മഹാപ്രളയത്തിെൻറ ദുരന്തനാളുകൾ സമ്മാനിച്ച അതിജീവനത്തിെൻറ ആത്മധൈര്യത്തിലാണ് സ്വരാജ് തെൻറ ശബ്ദാനുകരണ കലയെ പോഷിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.