Posted On
date_range Updated On
date_range പൗരത്വ പട്ടികയെ പിന്തുണക്കില്ലെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്
ഭുവനേശ്വർ: പൗരത്വ ഭേദഗതി നിയമത്തെ (സി.എ.എ) പിന്തുണയ്ക്കുന്നെങ്കിലും ദേശീയ പൗരത്വ പട്ടികയെ പിന്തുണയ്ക്കില്ലെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്. പൗരത്വ ഭേദഗതി നിയമത്തെ ലോക്സഭയിലും രാജ്യസഭയിലും ബി.ജെ.ഡി എം.പിമാർ പിന്തുണച്ച് വോട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ദേശീയ പൗരത്വ പട്ടികയെ അംഗീകരിക്കില്ലെന്ന് പട്നായിക് വ്യക്തമാക്കി.
പൗരത്വ ദേഭദഗതി നിയമത്തിന് എതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയ സാഹചര്യത്തിലാണ് നവീൻ പട്നായിക് വിശദീകരണവുമായി രംഗത്ത് വന്നത്.
പൗരത്വ നിയമം ഇന്ത്യക്കാരുമായി ബന്ധമില്ലാത്തതും വിദേശികളുമായി മാത്രം ബന്ധപ്പെട്ടതുമാണ്. അതുകൊണ്ടാണ് പിന്തുണച്ച് വോട്ട് ചെയ്തതെന്നും അതേസമയം ദേശീയ പൗരത്വ പട്ടികയെ പിന്തുണക്കില്ലെന്ന് പാർലമെൻറിൽ ബി.ജെ.ഡി എം.പിമാർ തന്നെ വ്യക്തമാക്കിയതാണെന്നും പട്നായിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.