ബിഹാറിലെ പ​ട്നയിൽ ജ​ല​നി​ര​പ്പ് അ​പ​ക​ട​നി​ല​യും മ​റി​ക​ട​ന്ന​തോടെ മുങ്ങിയ വീടുകളിലൊന്ന്

ബി​ഹാ​റി​ൽ ന​ദി​ക​ൾ അ​പ​ക​ട​നി​ല​യി​ൽ; മഴയിൽ വിറങ്ങലിച്ച് ഉത്തരേന്ത്യ

പ​ട്ന: കേ​ര​ള​ത്തി​ൽ മ​ഴ മാ​റി​നി​​ൽ​ക്കു​മ്പോ​ൾ വ​ട​ക്ക്, കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ജ​ന​ജീ​വി​തം താ​റു​മാ​റാ​ക്കി. ഡ​ൽ​ഹി, ബി​ഹാ​ർ, ഉ​ത്ത​​ർ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ൾ, രാ​ജ​സ്ഥാ​ൻ, ഹി​മാ​ച​ൽ​പ്ര​ദേ​ശ്, ഹ​രി​യാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​ത്.

ബി​ഹാ​റി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്കം 11 ജി​ല്ല​ക​ളി​ലാ​യി ഏ​ക​ദേ​ശം 10.26 ല​ക്ഷം ജ​ന​ങ്ങ​ളെ ബാ​ധി​ച്ചു. ഗാ​ന്ധി​ഘ​ട്ടി​ൽ ഗം​ഗ ന​ദി​യി​ൽ ജ​ല​നി​ര​പ്പ് 10 സെ​ന്റീ​മീ​റ്റ​ർ ഉ​യ​ർ​ന്നു. ഗം​ഗ​യി​ലെ ജ​ല​നി​ര​പ്പ് അ​പ​ക​ട​നി​ല​യും മ​റി​ക​ട​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നും ദു​രി​താ​ശ്വാ​സ, ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കാ​നും മു​ഖ്യ​മ​ന്ത്രി സാ​മ്രാ​ട്ട് ചൗ​ധ​രി മ​ന്ത്രി​മാ​രോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും നി​ർ​ദേ​ശി​ച്ചു.

ഡ​ൽ​ഹി​യി​ൽ തു​ട​ർ​ച്ച​യാ​യ മ​ഴ ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. വി​മാ​ന സ​ർ​വീ​സു​ക​ളെ​യും മ​ഴ ബാ​ധി​ച്ചു. ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നും ധൗ​ളാ​കു​വാ​നും ഇ​ട​യി​ലു​ള്ള ദേ​ശീ​യ​പാ​ത 48-ൽ ​വെ​ള്ളം ക​യ​റി. ടെ​ർ​മി​ന​ൽ മൂ​ന്നി​ലും രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി.

ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ലും ക​ന​ത്ത വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ട്ടു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ പ​ല​യി​ട​ങ്ങ​ളി​ലും മ​ഴ​യും ഇ​ടി​മി​ന്ന​ലു​മു​ണ്ടാ​യി. മൊ​റാ​ദാ​ബാ​ദി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 65.2 മി​ല്ലി​മീ​റ്റ​ർ.

രാ​ജ​സ്ഥാ​നി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലും ക​ന​ത്ത മ​ഴ ല​ഭി​ച്ചു. ധോ​ൽ​പു​ർ ജി​ല്ല​യി​ലെ സെ​പാ​വു​വി​ൽ 107 മി​ല്ലി​മീ​റ്റ​ർ മ​ഴ രേ​ഖ​പ്പെ​ടു​ത്തി. മ​ധ്യ​പ്ര​ദേ​ശി​ന്റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല ഒ​ഴി​കെ​യു​ള്ള മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും മ​ഴ തു​ട​രു​ക​യാ​ണ്. സ​ത്‌​ന, ഷി​യോ​പൂ​ർ, പ​ന്ന, മൊ​റേ​ന, ഭി​ണ്ട്, ഗു​ണ, ഗ്വാ​ളി​യോ​ർ തു​ട​ങ്ങി​യ 20ഓ​ളം ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചു. പ​ല സ്ഥ​ല​ങ്ങ​ളി​ലും പ്ര​ള​യ​സാ​ഹ​ച​ര്യം രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ്കൂ​ളു​ക​ൾ അ​ട​ച്ചു. എ​ൻ.​ഡി.​ആ​ർ.​എ​ഫി​ന്റെ​യും എ​സ്.​ഡി.​ആ​ർ.​എ​ഫി​ന്റെ​യും സം​ഘ​ങ്ങ​ളെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും മു​ഖ്യ​മ​ന്ത്രി​യും സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണെ​ന്ന് ബി.​ജെ.​പി ദേ​ശീ​യ പ്ര​സി​ഡ​ന്റ് നി​തി​ൻ ന​ബി​ൻ പ​റ​ഞ്ഞു. ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് 85 റോ​ഡു​ക​ൾ അ​ട​ഞ്ഞു. സെ​പ്റ്റം​ബ​ർ 11 വ​രെ സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ പ്ര​വ​ച​നം.

അ​തേ​സ​മ​യം, ക​ശ്മീ​രി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ സീ​സ​ണി​ലെ ആ​ദ്യ മ​ഞ്ഞു​വീ​ഴ്ച ശ​നി​യാ​ഴ്ച അ​നു​ഭ​വ​പ്പെ​ട്ടു. ഗു​ൽ​മാ​ർ​ഗ്, സോ​ൻ​മാ​ർ​ഗ്, ഗും​രി മേ​ഖ​ല​ക​ളി​ലാ​ണ് മ​ഞ്ഞു​വീ​ണ​ത്.

Tags:    
News Summary - Rivers in Bihar at Dangerous Levels; North India Reels Under Heavy Rains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.