ഖാർഗെ വേദിയിലെ ശുദ്ധിക്രിയക്കെതിരെ കേന്ദ്ര മന്ത്രി അതാവലെ

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​ൽ​ദ്വാ​നി​യി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് പ്ര​സം​ഗി​ച്ച​തി​ന് പി​ന്നാ​ലെ വേ​ദി ‘ശു​ദ്ധി​ക്രി​യ’ ന​ട​ത്തി​യ സം​ഘ്പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​താ​വ​ലെ.

ലോ​ക് ജ​ന​ശ​ക്തി പാ​ർ​ട്ടി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ചി​രാ​ഗ് പാ​സ്വാ​ൻ സം​ഭ​വ​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് രം​ഗ​ത്തെ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​റ്റൊ​രു മ​ന്ത്രി​കൂ​ടി ഖാ​ർ​ഗെ​ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​ത്. ന​ട​പ​ടി തെ​റ്റാ​ണെ​ന്നും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യ അ​താ​വ​ലെ, ക​ർ​മം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​വ​ശ്യ​ത്തെ ഭ​ര​ണ​മു​ന്ന​ണി പ്ര​തി​രോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് മ​ന്ത്രി​മാ​രി​ലൊ​രാ​ൾ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

ഇ​ക്കാ​ല​ത്തും ദ​ലി​ത​ർ നേ​രി​ടു​ന്ന വി​വേ​ച​ന​ത്തെ​ക്കു​റി​ച്ച് പ​ല ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ ഉ​ദ്ധ​രി​ച്ചാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി സം​ഭ​വ​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച​തെ​ന്നും, സ​മൂ​ഹ​ത്തി​ലെ ഇ​ത്ത​രം അ​വ​സ്ഥ​ക​ൾ​ക്ക് മാ​റ്റ​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​ത് സ​ർ​ക്കാ​റി​നും ആ​ശ​ങ്ക ഉ​ള​വാ​ക്കേ​ണ്ട പ്ര​ശ്ന​മാ​ണെ​ന്നു​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ചി​രാ​ഗ് പാ​സ്വാ​ൻ പ​ട്‍ന​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്.

Tags:    
News Summary - Union Minister Athawale Opposes ‘Purification Ritual’ at Kharge’s Event Venue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.