കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ശുദ്ധീകരണം ആവശ്യം: പി. ജയരാജന്‍

ക​ണ്ണൂ​ര്‍: ക​മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി​യി​ല്‍ ശു​ദ്ധീ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന് മു​തി​ര്‍ന്ന നേ​താ​വ് പി. ​ജ​യ​രാ​ജ​ന്‍. സി.​പി.​എം ക​ണ്ണൂ​ര്‍ ജി​ല്ല ക​മ്മി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക പോ​ഡ്കാ​സ്റ്റാ​യ മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ ഡ​യ​റീ​സി​ലെ ആ​ദ്യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

അ​ണി​ക​ളു​ടെ അ​ഭി​പ്രാ​യം കേ​ട്ട് തി​രു​ത്ത​ല്‍ ന​ട​ത്തും. വ​ല​തു​പ​ക്ഷ​വു​മാ​യു​ള്ള രാ​ഷ്ട്രീ​യ സ്വാ​ധീ​ന​ത്തി​ല്‍ ഇ​ട​തു​പ​ക്ഷം എ​ന്തു​കൊ​ണ്ട് പി​ന്നി​ലാ​യെ​ന്ന് പ​രി​ശോ​ധി​ക്കും. രാ​ഷ്ട്രീ​യ സം​ഘ​ട​ന പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ പോ​രാ​യ്മ​യു​ണ്ടാ​യി. ആ​രെ​ങ്കി​ലും തെ​റ്റാ​യ പ്ര​വ​ണ​ത​ക്ക് വി​ധേ​യ​മാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ക്കാ​ര്യ​വും പ​രി​ശോ​ധി​ക്കും. അ​ങ്ങ​നെ ഇ​ട​തു​പ​ക്ഷം തി​രി​ച്ചു​വ​ര​വ് ന​ട​ത്തു​മെ​ന്ന് ജ​യ​രാ​ജ​ന്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, ടി.​കെ. ഗോ​വി​ന്ദ​ന്‍, ജി. ​സു​ധാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പോ​യ​ത് പാ​ര്‍ട്ടി ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്കും.

ദീ​ര്‍ഘ​കാ​ല പ്ര​വ​ര്‍ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള കാ​ഡ​ര്‍മാ​രാ​ണ് പു​റ​ത്തു​പോ​യ​ത്. പ്ര​ശ്‌​ന​ങ്ങ​ള്‍ പ​റ​യേ​ണ്ടി​യി​രു​ന്ന​ത് പാ​ര്‍ട്ടി​യി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍, പാ​ര്‍ട്ടി ശ​ത്രു​ക്ക​ളു​ടെ കൂ​ടെ ചേ​ര്‍ന്ന് പാ​ര്‍ട്ടി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. അ​വ​രു​ടേ​ത് താ​ല്‍ക്കാ​ലി​ക വി​ജ​യം മാ​ത്ര​മാ​ണ്. കെ.​കെ. രാ​ഗേ​ഷി​നെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണം ശ​രി​യ​ല്ലെ​ന്നും ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. ഇ​ന്ന​ലെ അ​ത് വേ​റെ ആ​ള്‍ക്കെ​തി​രെ​യാ​യി​രു​ന്നു. മി​നി​ഞ്ഞാ​ന്ന് മ​റ്റൊ​രാ​ള്‍ക്കെ​തി​രെ​യാ​ണ്. അ​വ​ര്‍ സി.​പി.​എം നേ​താ​ക്ക​ളാ​യ​തു​കൊ​ണ്ടാ​ണ് സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​തെ​ന്നും ജ​യ​രാ​ജ​ന്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

Tags:    
News Summary - A purge is needed in the Communist Party: P. Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.