തടസ്സങ്ങള്‍ നീക്കി അധ്യാപക നിയമനാംഗീകാരം നല്‍കും: മന്ത്രി ഷംസുദ്ദീന്
കോഴിക്കോട്: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം തടസ്സപ്പെട്ടിരുന്ന 1600ഓളം അധ്യാപകരുടെ പ്രശ്നങ്ങള്‍ ഏതാനും ദിവസങ്ങള്‍കൊണ്ട് പരിഹരിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്. സംസ്ഥാന അധ്യാപക ദിനാഘോഷം കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന് സ്മാരക ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കുന്നതിനായി സുപ്രീം കോടതിയില്‍ ക്യുറേറ്റീവ് ഹരജി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ മന്ത്രി വിതരണംചെയ്തു.
കായിക വിദ്യാഭ്യാസത്തിനും കുട്ടികളുടെ ശാരീരിക ആരോഗ്യത്തിനും പ്രത്യേക ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി കായികാധ്യാപകരുടെ സേവനം ഉറപ്പുവരുത്തുന്നതിനായി കൂടുതല്‍ ഇളവുകള്‍ നല്കുന്ന വിഷയം പ്രത്യേക സമിതിയുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തുന്ന വിദ്യാലയങ്ങള്‍ക്കായി സര്‍ക്കാറിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ മികച്ച സ്കൂളുകള്‍ക്കുള്ള പുരസ്കാരങ്ങള്‍ ആദ്യമായാണ് ഏര്‍പ്പെടുത്തിയത്. സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോടും കലോത്സവം എറണാകുളം ജില്ലയിലും നടക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.