തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍വി​: പിണറായി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് സജി ചെറിയാന്‍

ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍വി​യി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്റെ നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ച് സി.​പി.​എം നേ​താ​വ്​ സ​ജി ചെ​റി​യാ​ന്‍. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ​ക്കാ​ണ് തെ​റ്റു​പ​റ്റി​യ​തെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ ക​ണ്ണൂ​രി​ൽ പ​റ​ഞ്ഞ​തി​നോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ര്‍ട്ടി​യി​ലെ ചെ​റി​യ വി​ഭാ​ഗം മാ​റി വോ​ട്ട് ചെ​യ്‌​തെ​ന്നും അ​ത് ചെ​യ്യാ​ന്‍ പാ​ടി​​ല്ലെ​ന്നു​മാ​ണ്​ പി​ണ​റാ​യി പ​റ​ഞ്ഞ​ത്. ജ​ന​ങ്ങ​ള്‍ക്ക് തെ​റ്റു​സം​ഭ​വി​ച്ചെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞി​ട്ടി​ല്ല. പാ​ര്‍ട്ടി​ക്ക് വോ​ട്ട് ചെ​യ്തു​കൊ​ണ്ടി​രു​ന്ന സ​ഖാ​ക്ക​ള്‍ക്ക് തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​യെ​ന്നാ​ണ്​ പ​റ​ഞ്ഞ​ത്. അ​ത് തെ​റ്റാ​യി​പ്പോ​യെ​ന്നും തെ​റ്റ് തി​രു​ത്ത​ണ​മെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്-​സ​ജി ചെ​റി​യാ​ൻ വി​ശ​ദീ​ക​രി​ച്ചു. ഈ ​വി​ഷ​യ​ത്തി​ല്‍ പി. ​ജ​യ​രാ​ജ​ന്റെ നി​ല​പാ​ട് ത​ള്ളു​ന്ന​താ​യി​രു​ന്നു സ​ജി ചെ​റി​യാ​ന്‍റെ പ്ര​തി​ക​ര​ണം.

"പാ​ർ​ട്ടി വി​ട്ട​വ​ർ സ്വ​ന്തം തീ​രു​മാ​ന​പ്ര​കാ​രം പോ​യ​വ​രാ​ണ്. അ​ധി​കാ​രം മോ​ഹി​ച്ചാ​ണ് അ​വ​രെ​ല്ലാം പോ​യ​ത്. അ​വ​രെ പാ​ർ​ട്ടി പു​റ​ത്താ​ക്കി​യ​ത​ല്ല. ആ​ർ​ക്കും ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ൽ​നി​ന്ന് പോ​കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. അ​വ​ർ പോ​യി; മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ ചേ​ക്കേ​റി. സി.​പി.​എം വി​ട്ടു​പോ​യ​ശേ​ഷം അ​വ​ർ​ക്ക് സി.​പി.​എ​മ്മി​നെ​ക്കു​റി​ച്ച് ആ​ശ​ങ്ക വേ​ണ്ട. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി.​പി.​ഐ​യു​മാ​യി ഒ​രു ത​ർ​ക്ക​വു​മുണ്ടാ​യി" അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - saji cheriyan supports pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.