കുവൈത്ത് സിറ്റി: കോവിഡ് 19മായി ബന്ധപ്പെട്ട് ജനങ്ങളെ ഭീതിയിലാക്കുന്ന രീതിയിൽ വ്യാജ വാർത്ത പ്രചരിപ്പിക്കു ന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാർത്താവിനിമയ മന്ത്രി മുഹമ്മദ് അൽ ജബ്രി പറഞ്ഞു.
ആധികാരിക ഉറവിടങ്ങളിൽനിന്ന് മാത്രമേ വാർത്ത സ്വീകരിക്കാവൂ. ഭക്ഷ്യ സുരക്ഷയെ കുറിച്ചോ ദൈനംദിന ജീവിതത്തെ കുറിച്ചോ ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല. വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലക്കാണ് ചില നടപടികൾ സ്വീകരിച്ചിട്ടുള്ളത്. വൈറസ് നിയന്ത്രണാതീതമായി അപകടാവസ്ഥയുണ്ടെന്ന് ഇതിനർഥമില്ല. വിവിധ ഭാഷകളിൽ ബോധവത്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് ടെലി കമ്യൂണിക്കേഷൻ കമ്പനികൾക്ക് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.