Posted On
date_range Updated On
date_range യമനിൽ മിസൈൽ ആക്രമണം; 83 സൈനികർ കൊല്ലപ്പെട്ടു
ഏദൻ: യമൻ സൈനിക ക്യാമ്പിനുനേരെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ 83 സൈനികർ കൊല്ലപ്പെട്ടു. മാരിബ് പ്രവിശ്യയി ലെ സൈനികകേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തിൽ 148 പേർക്ക് പരിക്കുണ്ട്. ആക്രമണത്തിനു പിന്നിൽ ഹൂതി വിമതരാണെന്ന് ആരോപണമുണ്ടെങ്കിലും അവർ ഇതുവരെ ഉത്തരവാദിത്തമേറ്റിട്ടില്ല.
തലസ്ഥാനമായ സൻആയുടെ വടക്കുഭാഗത്ത് നിഹ്മയിൽ ഹൂതികൾക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് സൈനിക ക്യാമ്പിലെ പള്ളിക്കുനേരെയുള്ള ആക്രമണം. പള്ളിയിൽ ശനിയാഴ്ച വൈകീട്ട് നമസ്കാരം നടക്കുന്നതിനിടെയാണ് ആക്രമണമെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.