വിജയപുര ബബലേശ്വർ താലൂക്കിലെ മംഗളൂരു ഗ്രാമത്തിൽ
പരിശീലന പറക്കലിനിടെ തകർന്നുവീണ ചെറുവിമാനം
Posted On
date_range Updated On
date_range സ്വകാര്യ ചെറുവിമാനം തകർന്നു
ബംഗളൂരു: കലബുറുഗിയിൽ നിന്ന് ബെളഗാവിയിലേക്കുള്ള പരിശീലന പറക്കലിനിടെ സ്വകാര്യ ചെറുവിമാനം തകർന്നു. ഞായറാഴ്ച ഉച്ചക്ക് വിജയപുര ബബലേശ്വർ മംഗളൂരുവിലാണ് രണ്ട് സീറ്റുള്ള വിമാനം തകർന്ന് വീണത്.
ദുരന്തത്തിൽ പൈലറ്റ് ഉൾപ്പെടെ രണ്ടുപേർ തലനാരിഴക്ക് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. രണ്ടുപേരും പുറത്തേക്ക് ചാടിയതിന് പിന്നാലെ വിമാനം മൂന്ന് കഷണങ്ങളായി വയലിലേക്ക് തകർന്നുവീഴുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.