ഗു​ളി​ഗൗ​ഡ, രേ​വ​ണ്ണ

ഗൃ​ഹ​ല​ക്ഷ്മി പ​ദ്ധ​തി; മ​രി​ച്ച ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് 80 കോ​ടി

ബം​ഗ​ളൂ​രു: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ അ​ഭി​മാ​ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ ‘ഗൃ​ഹ​ല​ക്ഷ്മി’​നി​ർ​വ​ഹ​ണ​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച. മ​രി​ച്ച ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് 80 കോ​ടി രൂ​പ അ​യ​ച്ച​താ​യി ക​ണ്ടെ​ത്തി. ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന ഗാ​ര​ന്റി സ്കീം​സ് ഇം​പ്ലി​മെ​ന്റേ​ഷ​ൻ അ​തോ​റി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ ദി​നേ​ശ് ഗൂ​ളി​ഗൗ​ഡ എം.​എ​ൽ.​സി മു​ഖ്യ​മ​ന്ത്രി​ക്കും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​നും നി​വേ​ദ​നം ന​ൽ​കി.

വീ​ഴ്ച അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. അ​ന്ത്യോ​ദ​യ, ബി.​പി.​എ​ൽ, എ.​പി.​എ​ൽ റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ലെ ഗൃ​ഹ​നാ​ഥ​ക​ൾ​ക്ക് പ്ര​തി​മാ​സം 2000 രൂ​പ പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് ഗൃ​ഹ​ല​ക്ഷ്മി.

നി​ല​വി​ൽ ഇ​തി​ൽ 1,24,12,543 ഗു​ണ​ഭോ​ക്താ​ക്ക​ളു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​തു​വ​രെ ഈ ​പ​ദ്ധ​തി​ക്കാ​യി 57,300 കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചു. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യു​ന്ന​തി​നും അ​വ​രു​ടെ പേ​രി​ൽ കൂ​ടു​ത​ൽ പ​ണ​മ​ട​ക്ക​ലു​ക​ൾ ത​ട​യു​ന്ന​തി​നും ഗു​ണ​ഭോ​ക്തൃ രേ​ഖ​ക​ൾ ഇ​ട​ക്കി​ടെ പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ഗു​ളി​ഗൗ​ഡ പ​റ​ഞ്ഞു. പെ​ൻ​ഷ​ൻ നി​യ​മ​ങ്ങ​ൾ​ക്ക് സ​മാ​ന്ത​ര​മാ​യി ഗൃ​ഹ​ല​ക്ഷ്മി പ​ദ്ധ​തി പ്ര​കാ​രം അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ ഇ​ട​ക്കി​ടെ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

മ​രി​ച്ച ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് സം​സ്ഥാ​ന ഖ​ജ​നാ​വി​ൽ​നി​ന്ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ഇ​പ്പോ​ഴും ക്രെ​ഡി​റ്റ് ചെ​യ്യു​ന്നു​ണ്ടെ​ന്ന് സം​സ്ഥാ​ന ഗാ​ര​ന്റി ഇം​പ്ലി​മെ​ന്റേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ച്ച്.​എം. രേ​വ​ണ്ണ പ​റ​ഞ്ഞു.

റാ​യ്ച്ചൂ​ർ ഉ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഗാ​ര​ന്റി മേ​ള​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് ആ​കെ 1,44,056 വ​നി​ത ഗു​ണ​ഭോ​ക്താ​ക്ക​ൾ ഇ​തി​ന​കം മ​രി​ച്ചു​വെ​ന്ന് രേ​വ​ണ്ണ പ​റ​ഞ്ഞു. ഇ​തി​ൽ 68,776 ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ അ​വ​രു​ടെ മ​ര​ണ​ശേ​ഷ​വും ഇ​ട​പാ​ട് തു​ട​ർ​ന്നു. മ​രി​ച്ച ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് 79,75,66,000 രൂ​പ​അ​യ​ച്ച​താ​യും അ​വ​രു​ടെ മ​ര​ണ​ശേ​ഷം അ​വ​രു​ടെ പേ​രി​ൽ 2,000 രൂ​പ വീ​ത​മു​ള്ള 3,98,783 ഗ​ഡു​ക്ക​ൾ അ​നു​വ​ദി​ച്ച​താ​യും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി.

Tags:    
News Summary - Grihalakshmi scheme; 80 crores to be transferred to the accounts of deceased beneficiaries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.