ആസ്ട്രേലിയക്ക് മികച്ച ലീഡ്; ഇന്ത്യ 465 ന് പുറത്ത്

മെൽബൺ: ഇന്ത്യക്കെതിരായ മൂന്നാം  ടെസ്റ്റിൽ ആസ്ട്രേലിയ മികച്ച നിലയിലേക്ക്. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടിയിട്ടുണ്ട്. ഇതോടെ ആസ്ട്രേലിയയുടെ ലീഡ് 215  റൺസായി. 56 റൺസുമായി ക്രിസ് റോജേഴ്സും 10 റൺസുമായി ഷോ൪ മാ൪ഷുമാണ് ക്രീസിൽ.  ഡേവിഡ് വാ൪ണ൪(40), ഷെയ്ൻ വാട്സൺ(17), സ്റ്റീവൻ സ്മിത്ത്(14) എന്നിവരാണ് പുറത്തായത്.

എട്ട് വിക്കറ്റിന് 462 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച  ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 465 ന് അവസാനിച്ചു.
ഇന്ത്യക്ക്  മൂന്ന് റൺസ് കൂട്ടിച്ചേ൪ക്കുന്നതിനിടെueg,  ശേഷിച്ച രണ്ട് വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായത്. മുഹമ്മദ് ഷാമി(12), ഉമേഷ് യാദവ്(0) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 530 റൺസിന് അവസാനിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.