കാലടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

കാലടി: കാലടി ശ്രീശങ്കര പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്പൂ൪ണമായും കത്തിനശിച്ചു. യാത്രക്കാ൪ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം 7.30 ഓടെയാണ് സംഭവം. കോഴിക്കോട് താമരശ്ശേരി സ്വദേശി ലിപിൻ ജോയിയും സംഘവും സഞ്ചരിച്ചിരുന്ന ഹ്യുണ്ടായ് ഇയോൺ കാറിനാണ് തീപിടിച്ചത്.   

കോതമംഗലത്തേക്ക് പോവുകയായിരുന്നു ഇവ൪. കാലടിയിലത്തെിയപ്പോൾ എൻജിനിൽ നിന്നും പുക ഉയരുന്നത് കണ്ടയുടൻ  യാത്രക്കാ൪ വാഹനം നി൪ത്തി പുറത്തിറങ്ങി. തൊട്ടു പിന്നാലെയാണ് തീ ആളിപ്പട൪ന്നത്. അങ്കമാലിയിൽ നിന്നും പെരുമ്പാവൂരിൽ നിന്നും അഗ്നിശമന യൂനിറ്റുകൾ എത്തിയാണ് തീ കെടുത്തിയത്. കാ൪ പൂ൪ണമായും കത്തിനശിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.