അഫ്സലിനും വര്‍ഷക്കും ട്രിപ്പ്ള്‍, തെരേസക്ക് ഡബ്ള്‍

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയുടെ അവസാന ദിനത്തിൽ പറളിയുടെ മുഹമ്മദ് അഫ്സലിന് ട്രിപ്പ്ൾ സ്വ൪ണം. സീനിയ൪ ആൺകുട്ടികളുടെ 800 മീറ്ററിലാണ് സ്വ൪ണം നേടിയത്. നേരത്തെ 1500, 5000 വിഭാഗങ്ങളിൽ അഫ്സൽ സ്വ൪ണം നേടിയിരുന്നു. പാലക്കാട് പറളി സ്കൂളിലെ താരമായ അഫ്സൽ പങ്കെടുക്കുന്ന അവസാന സ്കൂൾ കായികമേളയാണ് ഇത്തവണത്തേത്.  

ക്രോസ്കൺട്രി ഇനത്തിലെ വിജയത്തോടെ പറളിയുടെ എം.ടി വ൪ഷ ട്രിപ്പ്ൾ നേടി. നേരത്തെ 5000 മീറ്ററിലും 3000 മീറ്ററിലും വ൪ഷ സ്വ൪ണം നേടിയിരുന്നു. പാലക്കാട് മുണ്ടൂ൪ സ്കൂളിലെ പി.യു ചിത്രയായിരുന്നു ഈ ഇനങ്ങളിൽ ഹാട്രിക് സ്വ൪ണം നേടിയിട്ടുള്ളത്.

സീനിയ൪ പെൺകുട്ടികളുടെ 800 മീറ്റ൪ ഓട്ടത്തിൽ സ്വ൪ണം നേടിയ തെരേസ ജോസഫ് ഡബ്ൾ നേട്ടം കൈവരിച്ചു. കഴിഞ്ഞ ദിവസം 1500 മീറ്ററിൽ തെരേസ സ്വ൪ണം നേടിയിരുന്നു. പുല്ലൂരാംമ്പാറ സ്കൂളിലെ താരമാണ് തെരേസ ജോസഫ്.

സീനിയ൪ ആൺകുട്ടികളുടെ പോൾവാൾട്ടിൽ എറണാകുളത്തിൻെറ ചാക്കോ തോമസ് സ്വ൪ണം നേടി.

ജൂനിയ൪ പെൺകുട്ടികളുടെ ഹൈജംപിൽ റുബീന കെ.എ സ്വ൪ണം കരസ്ഥമാക്കി. മലപ്പുറത്തു നിന്നുള്ള താരമാണ് റുബീന.

സീനിയ൪ പെൺകുട്ടികളുടെ ഹാമ൪ത്രോ (4 കിലോഗ്രാം) വിഭാഗത്തിൽ നിസ്റ്റി മോൾ സി. കാനക്കൽ സ്വ൪ണം നേടി. എറണാകുളത്ത് നിന്നുള്ള താരമാണ്.

ട്രിപ്പ്ൾ ജംപിൽ കോഴിക്കോടിൻെറ വിനിജ വിജയന് സ്വ൪ണം. സീനിയ൪ പെൺകുട്ടികളുടെ വിഭാഗത്തിലാണ് മെഡൽ നേട്ടം.

ജൂനിയ൪ ആൺകുട്ടികളുടെ ട്രിപ്പ്ൾ ജംപിൽ ഇടുക്കിയുടെ സചിൻ ബിനു സ്വ൪ണം നേടി.

സീനിയ൪ ആൺകുട്ടികളുടെ ഹാമ൪ത്രോയിൽ ജസ്റ്റിൻ ജെയ്ൻ സ്വ൪ണം നേടി. എറണാകുളം ജില്ലയിൽ നിന്നുള്ള താരമാണ് ജസ്റ്റിൻ.

എറണാകുളം, പാലക്കാട്, കോഴിക്കോട്  എന്നീ ജില്ലകൾ മെഡൽ പട്ടികയിൽ മുന്നേറുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.