കൊച്ചി: ദേശീയ, സംസ്ഥാന പാ തയോരങ്ങളിൽനിന്ന് ബിവറേജസ് കോ൪പറേഷനുകീഴിലെ മദ്യവിൽപനശാലകൾ മാറ്റാൻ പ്രായോഗികബുദ്ധിമുട്ടുണ്ടെന്ന് ബിവറേജസ് കോ൪പറേഷൻ. പുതിയ സ്ഥലം കണ്ടത്തെുന്നതും വിൽപനശാലകൾ സ്ഥാപിക്കുന്നതും തീരെ പ്രായോഗികമല്ളെന്ന് കോ൪പറേഷൻ കമ്പനി സെക്രട്ടറി ജോൺ ജോസഫ് ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ പാതയോരത്തുനിന്ന് ബിവറേജസ് ഒൗട്ട്ലറ്റുകൾ മാറ്റിസ്ഥാപിക്കുന്നത് അപ്രായോഗികമാണ്. മദ്യനയത്തിൻെറ ഭാഗമായി വ൪ഷന്തോറും 10ശതമാനം ബിവറേജസ് മദ്യവിൽപനശാലകൾ വീതം പൂട്ടാൻ തീരുമാനമുണ്ട്.
ഇതോടനുബന്ധിച്ച് ഇതുവരെ ഈ വ൪ഷം പൂട്ടിയ 10ശതമാനത്തിൽ പാതയോരത്തെ 14 എണ്ണവും ഉൾപ്പെടും. രണ്ടെണ്ണം നേരത്തേതന്നെ മാറ്റി സ്ഥാപിച്ചിരുന്നു. എല്ലാ ബിവറേജസ് മദ്യശാലകളും ക്രമേണ കുറച്ചുകൊണ്ടുവന്ന് ഇല്ലാതാക്കണമെന്ന സ൪ക്കാ൪ നയം നിലനിൽക്കേ മാറ്റിസ്ഥാപിക്കാനാണെങ്കിലും പുതിയ സ്ഥലം കണ്ടത്തെി അവ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. എങ്കിലും പുതിയ സ്ഥലം കണ്ടത്തെി അറിയിക്കാൻ ജില്ലാ കലക്ട൪മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, അനുകൂല മറുപടിയൊന്നും ലഭിച്ചിട്ടില്ളെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.