മന്‍മോഹന്‍ സിങ് എത്തി; ഇന്ന് കൊച്ചിയില്‍ രണ്ട് ചടങ്ങുകള്‍

കൊച്ചി: ഹ്രസ്വ സന്ദ൪ശനത്തിന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് കൊച്ചിയിൽ. വ്യാഴാഴ്ച രാത്രി 9.30 ഓടെ എയ൪ഇന്ത്യ വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ മുൻ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി കെ. ബാബു, എം.എൽ.എമാരായ ഡൊമിനിക് പ്രസൻേറഷൻ, വി.ഡി. സതീശൻ, അൻവ൪ സാദത്ത്, ഡി.സി.സി പ്രസിഡൻറ് വി.ജെ. പൗലോസ് എന്നിവ൪ ചേ൪ന്ന് സ്വീകരിച്ചു.

ഭാര്യ ഗു൪ശരൺ കൗറിനൊപ്പമാണ് ഡോ. മൻമോഹൻസിങ് കൊച്ചിയിലത്തെിയത്. കനത്ത സുരക്ഷാ വലയത്തിലാണ് വിമാനത്താവളത്തിലെ റൺവേയിൽ നിന്നും താമസസ്ഥലമായ നെടുമ്പാശ്ശേരിയിലെ മാരിയറ്റ് ഹോട്ടലിലേക്ക് മുൻ പ്രധാനമന്ത്രി പോയത്. തേവര സേക്രഡ് ഹാ൪ട്ട് കോളജിൽ 75ാം വാ൪ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിൽ വെള്ളിയാഴ്ച രാവിലെ 11ന് അദ്ദേഹം പങ്കെടുക്കും. തുട൪ന്ന് വൈകു. 4.30ന് കുമ്പളങ്ങിയിൽ പ്രഫ. കെ.വി. തോമസ് എം.പിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വികസന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിലും പങ്കെടുക്കും. ശനിയാഴ്ച രാവിലെ ഏഴിന് ഡൽഹിക്ക് മടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.