രാത്രിയില്‍ സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ ഏതു ബസും എവിടെയും നിര്‍ത്തണം

കോഴിക്കോട്: സിറ്റി ബസും സ്റ്റേജ് കാര്യേജുകളുമടക്കം സംസ്ഥാനത്തോടുന്ന  ബസുകൾ വൈകീട്ട് 6.30 നും പുല൪ച്ചെ ആറിനുമിടയിൽ സ്ത്രീയാത്രക്കാ൪ ആവശ്യപ്പെടുന്ന സ്ഥലത്ത് നി൪ത്താൻ ഉത്തരവ്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി സമ൪പ്പിച്ച ശിപാ൪ശയുടെ അടിസ്ഥാനത്തിൽ കേരള മോട്ടോ൪ വാഹന ചട്ടത്തിലെ 149-എ വകുപ്പ് ഭേദഗതി ചെയ്താണ് ഉത്തരവ്.  ഇറങ്ങാൻ മതിയായ സമയം ബസ് നി൪ത്തണമെന്നും ഗതാഗത വകുപ്പ്  സെക്രട്ടറി ഡോ. വി.എം. ഗോപാല മേനോൻ ഒപ്പിട്ട നവംബ൪ നാലിലെ  ഉത്തരവിൽ പറയുന്നു. സ്ത്രീകൾ ആവശ്യപ്പെട്ടാൽ ഏതിടത്തും ഇനി ബസ് നി൪ത്തണം.  വോൾവോയടക്കമുള്ള ബസുകൾക്ക് നിയമം ബാധകമാണ്. മോട്ടോ൪ വാഹനവകുപ്പിലെ 89, 273 നമ്പ൪ വകുപ്പുകളും ഭേദഗതി ചെയ്തിട്ടുണ്ട്.  എല്ലാ ബസുകളുടെയും ഉള്ളിൽ മുന്നിലും പിന്നിലും രജിസ്ട്രേഷൻ നമ്പറിന് സമീപം ചൈൽഡ് ലൈൻ, വനിതാ ഹെൽപ്ലൈൻ, പൊലീസ്,ആ൪.ടി.ഒ എന്നിവരുടെ ഫോൺ നമ്പറുകൾ  രേഖപ്പെടുത്തണമെന്ന്  89ാം വകുപ്പിൽ പറയുന്നു.  യാത്രക്കിടെ യാത്രക്കാരോ ബസ് ജീവനക്കാരോ അപമര്യാദയായി പെരുമാറിയാൽ ഉടൻ വിളിച്ചറിയിക്കുന്നതിനാണിത്.   ചൈൽഡ് ലൈനിൻെറയും വനിതാ ഹെൽപ് ലൈനിൻെറയും ടോൾ ഫ്രീ നമ്പറും പൊലീസ്, ആ൪.ടി.ഒ എന്നിവരുടെ ഒൗദ്യോഗിക മൊബൈൽ നമ്പറുമാണ് എഴുതേണ്ടത്. കെ.എസ്ആ൪.ടി.സി ഒഴികെയുള്ള ബസുകളിൽ, ആ൪.സി ഉടമയുടെ മൊബൈൽ നമ്പറും  രേഖപ്പെടുത്തണം.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ ഏതെങ്കിലും വിധത്തിൽ പീഡനം ഉണ്ടായാൽ കണ്ടക്ട൪മാ൪ പൊലീസിൽ പരാതി നൽകാൻ പ്രത്യേക ഫോറം ബസിൽ സൂക്ഷിക്കണമെന്നും 273ാം നമ്പ൪ വകുപ്പിൽ പറയുന്നു. പീഡനത്തിന് ഇരയായവരിൽനിന്ന് രേഖാമൂലം പരാതി എഴുതിവാങ്ങിയശേഷം സി.എ.ഡബ്ള്യു.എ (ഫോം ഓഫ് കംപ്ളെയിൻറ് എഗൻസ്റ്റ് വുമൻ അറ്റ്ട്രോസിറ്റീസ്)  ഫോറം പൂരിപ്പിച്ച് കണ്ടക്ട൪ അടുത്ത സ്റ്റേഷനിൽ സമ൪പ്പിക്കണം. ഫോമിൻെറ മാതൃകയും  പുറത്തിറക്കിയിട്ടുണ്ട്.
ബസിൻെറ നമ്പ൪, ഡ്രൈവറുടെയും കണ്ടക്ടറുടെയും പേരും വിലാസവും, പീഡനത്തിൻെറ സ്വഭാവം, സമയവും നടന്ന സ്ഥലവും, പരാതിക്കാരിയുടെ പേര്, ഫോൺ നമ്പ൪, പീഡിപ്പിച്ചയാളുടെ പേര്, ഫോൺ നമ്പ൪, പീഡിപ്പിച്ചയാളുടെ വിശദാംശം ലഭ്യമായില്ളെങ്കിൽ ആളെ തിരിച്ചറിയുന്നതിനുള്ള അടയാളങ്ങൾ എന്നിവ രേഖപ്പെടുത്തിയശേഷം കണ്ടക്ട൪, ഡ്രൈവ൪, പീഡനത്തിനിരയായ സ്ത്രീ എന്നിവ൪ ‘സി.എ.ഡബ്ള്യു.എ’ ഫോമിൽ ഒപ്പിട്ടാണ് പൊലീസ് സ്റ്റേഷനിൽ നൽകേണ്ടത്.
ഉത്തരവ് ലംഘിക്കുന്ന ബസുകൾക്കും ജീവനക്കാ൪ക്കുമെതിരെ പൊലീസിനോ മോട്ടോ൪ വാഹന വകുപ്പിനോ നടപടിയെടുക്കാൻ വ്യവസ്ഥയുണ്ട്. നിലവിലുള്ള പെ൪മിറ്റ് വ്യവസ്ഥ പരിഷ്കരിച്ചിട്ടുണ്ട്. പെ൪മിറ്റ് വ്യവസ്ഥ ലംഘിക്കപ്പെട്ടാൽ അവ൪ക്കെതിരെ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് അധികാരം ഉണ്ടായിരിക്കും. ഉത്തവിൽ ഒപ്പിട്ട 2014 നവംബ൪ നാലു മുതൽ പുതിയ ഭേദഗതികൾ പ്രാബല്യത്തിൽ വന്നതായി മോട്ടോ൪ വാഹന വകുപ്പ് അധികൃത൪ അറിയിച്ചു. ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്നറിയാൻ അതത് ആ൪.ടി.ഒകളുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തും. സ്ത്രീ യാത്രിക൪ ആവശ്യപ്പെടുന്ന സ്ഥലത്ത് വൈകീട്ട് 6.30 നും പുല൪ച്ചെ  ആറിനുമിടയിൽ ബസ് നി൪ത്തിയില്ളെങ്കിൽ ഡ്രൈവ൪ക്കും കണ്ടക്ട൪ക്കുമെതിരെ ക൪ശന നടപടി സ്വീകരിക്കാനും ആവശ്യമെങ്കിൽ പെ൪മിറ്റ് റദ്ദ് ചെയ്യാനും വ്യവസ്ഥയുണ്ട്. കെ.എസ്.ആ൪.ടി.സി ബസുകൾ നിലവിൽ യാത്രക്കാ൪ ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിയിൽ നി൪ത്താറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.