ദോഹ: 2022 ഫുട്ബാൾ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതിൽ അപാകതകളൊന്നുമില്ളെന്ന് ഫിഫ. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോ൪ട്ട് ഫിഫ പുറത്തുവിട്ടു. ടൂ൪ണമെൻറ് നടത്തിപ്പ് ലഭിക്കുന്നിനായി ഖത്ത൪ വഴിവിട്ടൊന്നും ചെയ്തിട്ടില്ളെന്നും വേദി മാറ്റാനായി റീവോട്ടിങ് ഉണ്ടാവില്ളെന്നും റിപ്പോ൪ട്ടിൻെറ സംക്ഷിപ്ത രൂപത്തിൽ പറയുന്നു.
2022ൽ ഖത്തറിലും 2018ൽ റഷ്യയിലും ലോകകപ്പ് ടൂ൪ണമെൻറ് അനുവദിച്ചത് സംബന്ധിച്ച് അന്വേഷിക്കാനായി അമേരിക്കയിൽ നിന്നുള്ള നിയമവിദഗ്ധൻ മൈക്കൽ ഗാ൪ഷ്യയെയാണ് ഫിഫ ചുമതലപ്പെടുത്തിയിരുന്നത്. 350 പേജുള്ള അന്വേഷണ റിപ്പോ൪ട്ട് സെപ്റ്റംബറിലാണ് അദ്ദേഹം ഫിഫ എതിക്സ് അഡ്ജുഡിക്കേറ്ററി ചേംബ൪ തലവനും ജ൪മ്മൻ ന്യായാധിപനുമായ ഹൻസ് ജോചിം എക്ക൪ട്ടിന് സമ൪പ്പിച്ചത്. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് ഖത്തറിന് ക്ളീൻ ചിറ്റ് നൽകിയത്. 42 പേജുള്ള സംക്ഷിപ്ത രൂപമാണ് എക്ക൪ട്ട് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.