തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ എസ്.എഫ്.ഐക്കാരുടെ ഭീഷണിക്കിരയായ വിദ്യാ൪ഥിയും സഹപാഠികളും കൻേറാൺമെൻറ് പൊലീസ് സ്റ്റേഷനിലത്തെി മൊഴിനൽകി. ഡി.സി.പി അജീതാബീഗത്തിൻെറ നി൪ദേശപ്രകാരമാണ് മൊഴി നൽകിയത്.
രണ്ടാം വ൪ഷ പൊളിറ്റിക്കൽ സയൻസ് വിദ്യാ൪ഥി എം.എസ്. സനോജിനെ ഭീഷണിപ്പെടുത്തി കോളജ് യൂനിയൻ തെരഞ്ഞെടുപ്പിന് നൽകിയ നാമനി൪ദേശപത്രിക പിൻവലിപ്പിച്ചതായാണ് പരാതി. സഹപാഠികളായ അനിൽ സാം, വ൪ഷ, നിജാസ് എന്നിവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. അതേസമയം, സനോജ് യൂനിവേഴ്സിറ്റി രജിസ്ട്രാ൪ക്ക് നൽകിയ പരാതിയിൽ നടപടികൾ ഉണ്ടായില്ളെന്നാണ് വിവരം. പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള അധ്യാപക൪ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് അനുകൂല സാഹചര്യം ഒരുക്കാൻ ശ്രമിക്കുന്നതായി പരാതിക്കാരായ വിദ്യാ൪ഥികൾ ആരോപിച്ചു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൂടുതൽ വിദ്യാ൪ഥി സംഘടകളും സ്വതന്ത്രരും തയാറായതോടെ എസ്.എഫ്.ഐ പരാജയഭീതിയിലാണ്.അഴിമതിക്കാരായ അധ്യാപകരിൽ ചില൪ നിലനിൽപിൻെറ പ്രശ്നമായാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്. ചില അധ്യാപക൪ക്കെതിരെ യു.ജി.സി ഫണ്ട് തിരിമറി അടക്കമുള്ള ആരോപണങ്ങളുണ്ട്. എസ്.എഫ്.ഐ പരാജയപ്പെട്ടാൽ ഇവ ചോദ്യംചെയ്യപ്പെടാൻ സാധ്യതയുണ്ട്. ഇത് മുന്നിൽകണ്ടുള്ള ഒരുക്കങ്ങളാണ് കോളജിൽ നടക്കുന്നത്. വിദ്യാ൪ഥികൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.