ജീവിത സായന്തനത്തില്‍ മനം നിറച്ച് അവര്‍ മടങ്ങി....

കോഴിക്കോട്: സദാചാര പൊലീസ് ചമഞ്ഞും പരസ്യ ചുംബനമേള നടത്തിയും ഒരു വിഭാഗം ‘ന്യൂ ജനറേഷൻ’ ഫേസ്ബുക് താളുകളിൽ ലൈക്കിന് മത്സരിക്കുമ്പോൾ, ഉറ്റവ൪ നടതള്ളിയ വന്ദ്യവയോധിക൪ക്ക് മാനസികോല്ലാസം പക൪ന്നു നൽകി നഗരത്തിൽ ഒരു കൂട്ടം ചെറുപ്പക്കാ൪. കോട്ടൂളി ‘ഹോം ഓഫ് ലവ്’ വൃദ്ധസദനത്തിലെ 60ഓളം അന്തേവാസികളെ സ്വന്തം ചെലവിൽ നഗരത്തിൽ കൊണ്ടുവന്ന് സിനിമയും കടലും കാണിച്ച കോട്ടൂളി യുവധാര ക്ളബ് അംഗങ്ങൾ അങ്ങനെ യുവതലമുറക്ക് മാതൃകയായി. ഡി.വൈ.എഫ്.ഐ നേതാവുകൂടിയായ പ്രമോദ് കോട്ടൂളിയുടെ നേതൃത്വത്തിലാണ് ക്ളബ് അംഗങ്ങൾ വേറിട്ട സാമൂഹിക സേവനത്തിന് തയാറായത്.  ക്രിസ്തുദാസി സന്യാസിനി വിഭാഗം നടത്തുന്ന ഹോം ഓഫ് ലവിൽ മൊത്തം തൊണ്ണൂറിലധികം അന്തേവാസികളുണ്ട്. സമ്പന്നരായ ബന്ധുക്കൾ ശല്യം സഹിക്കാതെ നടതള്ളിയവരും പൊലീസും ആശുപത്രി അധികൃതരും എത്തിച്ചവരും ഇതിൽപെടും. ഇതിൽ ചലനശേഷിയുള്ള 58 പേരെ ക്ളബ് അംഗങ്ങൾ സ്വന്തം വാഹനത്തിൽ ഇന്നലെ നഗരത്തിൽ കൊണ്ടുവന്നു. കൈരളി തിയറ്ററിൽ ‘സപ്തമശ്രീ തസ്കരാഹ’ സിനിമക്ക് കയറിയ അന്തേവാസികളിൽ ആദ്യമായി സിനിമ കാണുന്നവരുമുണ്ട്.  നടക്കാൻ കഴിയാത്ത ചിലരെ വീൽചെയറുകളിലാണ് കൊണ്ടുവന്നത്. മൂത്രംപോകുന്നതിനുള്ള ട്യൂബും സഞ്ചിയും വീൽചെയറിൽ കെട്ടിവെച്ച് അവ൪ പൃഥ്വീരാജ് നായകനായ സിനിമ മതിയാവോളം ആസ്വദിച്ചു.
സിനിമക്കുശേഷം വാഹനത്തിൽ നേരെ കടപ്പുറത്തേക്ക്. മനോവൈകല്യമുള്ളവരും അന്തേവാസികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. നടക്കാൻ കഴിയാത്തവരെ ‘യുവധാര’ പ്രവ൪ത്തക൪ എടുത്ത് പാ൪ക്കിലത്തെിച്ചു. താമരശ്ശേരിക്കടുത്ത മൈക്കാവ് സ്വദേശിനി ബീന ആദ്യമായാണ് കടൽ കാണുന്നത്. ആ൪ത്തിരമ്പിയത്തെുന്ന തിരകൾ പോലെ മനസ്സിൽ സന്തോഷം അലതല്ലുന്നത് ബീനയുടെ മുഖത്ത് കാണാനായി. ആദ്യം ബന്ധുക്കളും പിന്നെ സഹായി ചമഞ്ഞത്തെിയ ഓട്ടോ ഡ്രൈവറും ചതിച്ച് തെരുവിൽ ഉപേക്ഷിച്ച റിട്ട. അധ്യാപിക ഗൗരിയും അക്കൂട്ടത്തിലുണ്ടായിരുന്നു. ഗവ. അച്യുതൻസ് ഗേൾസ് സ്കൂളിലെ മുൻ അധ്യാപികയായ ഗൗരി വീൽചെയറിലിരുന്നാണ് കടൽ കണ്ടത്.
ചക്കിട്ടപാറ പൂഴിത്തോട് സ്വദേശിയായ പാറക്കൽ ജോസഫ് ചേട്ടന് (78)  ഭാര്യയും നാല് പെൺമക്കളുമുണ്ട്. മൂത്തവൾ കന്യാസ്ത്രീയായി. ബാക്കി മൂന്നിനെയും കെട്ടിച്ചയച്ചു. ഇനി മറ്റുള്ളവ൪ക്ക് എന്തെങ്കിലും ചെയ്യാമെന്നുകരുതിയാണ് ഇദ്ദേഹം ഹോം ഓഫ് ലവിൽ സഹായിയായത്തെിയത്. ബാക്കിയുള്ള കാലം ഇവരെ സഹായിച്ച് ഹോമിൽതന്നെ കഴിയും. ക്രിസ്മസിനും ഈസ്റ്ററിനും വീട്ടിൽ പോയി തിരിച്ചത്തെും -ജോസഫ് ചേട്ടൻ പറഞ്ഞു. അളകാപുരിക്കടുത്ത് ബ്രദേഴ്സ് മ്യൂസിക് ട്രൂപ്പിലെ ഹാ൪മോണിസ്റ്റായിരുന്ന പുതിയറ സ്വദേശി സണ്ണി (80), കുറ്റിച്ചിറ സ്വദേശി എ.പി. അഹമ്മദ് (76), മിഠായിത്തെരുവിൽ വെള്ളിയാഭരണ നി൪മാണം നടത്തിയിരുന്ന പാലക്കാട് സ്വദേശി പഴനിയപ്പൻ (66), അനുജൻ കൃഷ്ണൻ (64) തുടങ്ങിയവരും ഹോം ഓഫ് ലവിൽ അന്തേവാസികളാണ്. ഭാര്യ മരിച്ചതോടെ മൂന്നുവ൪ഷം മുമ്പ് ഇവിടെ എത്തിയതാണ് സണ്ണി. എ.പി. അഹമ്മദിന് മക്കളില്ളെങ്കിലും ബന്ധുക്കൾ ധാരാളമുണ്ട്. ‘എല്ലാവരുമുണ്ട്. പക്ഷേ, കൈയിൽ പണമില്ളെങ്കിൽ ആ൪ക്കും വേണ്ട’ -നാടിനുവേണ്ടി സമരം ചെയ്തതിന് നിരവധി വ൪ഷം ജയിൽ ശിക്ഷ അനുഭവിച്ച ഈ പഴയ കമ്യൂണിസ്റ്റ്  വേദനയോടെ പറയുന്നു.
ജീവിത സായന്തനത്തിൽ തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഇവരെല്ലാം അറബിക്കടലിൻെറ ഭംഗി ആസ്വദിച്ചും നിലക്കടല കൊറിച്ചും മനസ്സു നിറഞ്ഞ സന്തോഷവുമായി വ്യാഴാഴ്ച സായംസന്ധ്യയിൽ ഹോം ഓഫ് ലവിലേക്ക് മടങ്ങി. പിങ്കി പ്രമോദ്, ഷിജിത് കൃഷ്ണൻ, സു൪ജിത് തുടങ്ങി യുവധാര വളൻറിയ൪മാ൪ നേതൃത്വം നൽകി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.