കൊല്ലം^ഹൈദരാബാദ് റൂട്ടില്‍ പ്രത്യേക ട്രെയിന്‍

തിരുവനന്തപുരം: കൊല്ലം^ഹൈദരാബാദ് റൂട്ടിൽ പ്രത്യേക ട്രെയിൻ ഏ൪പ്പെടുത്തിയതായി റെയിൽവേ. ശബരിമല മണ്ഡലകാല യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണിത്. കൊല്ലം^കാഞ്ചെൻഗുഡ (ഹൈദരാബാദ് ^07116) എക്സ് പ്രസ് 17ന് രാത്രി ഒമ്പതിന് കൊല്ലത്തു നിന്നും പുറപ്പെടും. 19ന് കാഞ്ചെൻഗുഡയിൽ എത്തിച്ചേരും.

കൊല്ലം^മച്ചിലിപ്പട്ടണം സ്പെഷ്യൽ ട്രെയിൻ (07222) 25ന് വൈകിട്ട് അഞ്ചിന് കൊല്ലത്തു നിന്നും പുറപ്പെട്ട് 26ന് വൈകിട്ട് ആറിന് മച്ചിലിപ്പട്ടണത്തിൽ എത്തും. ടിക്കറ്റ് ബുക്കിങ് ഏഴ് മുതൽ ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ വാ൪ത്താക്കുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.