ബാര്‍ ഉടമാ യോഗത്തില്‍ നടന്നത് ചൂടേറിയ ചര്‍ച്ചകള്‍

കൊച്ചി: ഈ കുളിമുറിയിൽ എല്ലാവരും നഗ്ന൪ എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ബാ൪ ഉടമാസംഘം സംസ്ഥാനസമിതി യോഗത്തിൽ ഉയ൪ന്ന ച൪ച്ചകൾ. ബാ൪ വിഷയത്തിൽ തങ്ങൾക്ക് അനുകൂല നിലപാടെടുക്കുന്നതിന് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും മിക്ക പ്രമുഖരെയും ‘വേണ്ടപോലെ കണ്ടിട്ടും’ പ്രയോജനമുണ്ടായില്ളെന്ന നിലയിലാണ് ച൪ച്ചകൾ നടന്നത്. ഭരണമുന്നണിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മാത്രമല്ല, ദേശീയതലത്തിലെ ചിലരെയും കാണേണ്ടതുപോലെ കണ്ടിട്ടും കാര്യം നടന്നില്ല എന്ന വിമ൪ശവും ഉയ൪ന്നു. സംഘടനാതലത്തിലല്ലാതെ സ്വന്തംനിലക്കും ചില ബാറുടമകൾ നേതാക്കൾക്ക് പണം നൽകിയതായും വെളിപ്പെടുത്തലുണ്ടായി.
ബാ൪ ഹോട്ടൽ ഉടമാസംഘടനയിൽ അറുനൂറിൽപരം അംഗങ്ങളുണ്ടെന്നാണ് ഭാരവാഹികൾ വിശദീകരിക്കുന്നത്. ഇവരിൽനിന്ന് ചുരുങ്ങിയത് രണ്ടുലക്ഷം മുതലാണത്രേ പിരിച്ചത്. ബാറിൻെറ വലുപ്പവും വിറ്റുവരവും കണക്കാക്കി കൂടുതൽ തുക ഈടാക്കുകയും ചെയ്തിരുന്നു. ഇങ്ങനെ പിരിച്ച തുക ആ൪ക്കൊക്കെ കൈമാറിയെന്നാണ് സംസ്ഥാന സമിതിയിൽ കാര്യമായി ചോദ്യമുയ൪ന്നത്.
ബാ൪ വിഷയത്തിൽ നേരിട്ട് ഇടപെടാൻ അധികാരമില്ലാത്ത കെ.എം. മാണിക്ക് ഒരുകോടി കൈമാറിയെങ്കിൽ മറ്റുള്ളവ൪ക്ക് എത്രയൊക്കെ നൽകിയെന്ന് വിശദീകരിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. തുട൪ന്നാണ് ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും പ്രമുഖരുടെ പേരുകൾ ഉയ൪ന്നത്.
പരസ്യ ആരോപണം ഉന്നയിച്ചത് സ൪ക്കാറിന് തങ്ങളോടുള്ള സമീപനത്തിൽ മാറ്റംവരുത്തുമെന്ന ആശങ്കയും ചില൪ ഉന്നയിച്ചു. മിക്ക ബാറുടമകൾക്കും മറ്റ് വ്യവസായങ്ങളിലും പങ്കുള്ളത് ആശങ്ക വ൪ധിപ്പിക്കുകയും ചെയ്തു.
അതേസമയം, ബാ൪ ഉടമാസംഘം യോഗത്തിന് മുമ്പ് ആരോപണങ്ങൾ മയപ്പെടുത്താൻ രണ്ടുദിവസമായി ഊ൪ജിത നീക്കങ്ങൾ നടന്നു. രണ്ട് മന്ത്രിമാ൪ ഇതിന് ചുക്കാൻപിടിച്ചതായും സൂചനയുണ്ട്.
മുന്നണിയിലെ പടലപ്പിണക്കത്തിൻെറ ഭാഗമായാണ് ആരോപണം പുറത്തുവന്നതെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകുമെന്നായതോടെ മന്ത്രിമാ൪തന്നെ രംഗത്തിറങ്ങുകയായിരുന്നു. ആരോപണം മയപ്പെടുത്താൻ നീക്കമൊന്നുമുണ്ടായില്ളെന്നാണ് അസോസിയേഷൻ നേതാക്കൾ പുറമെ പറയുന്നതെങ്കിലും ഭരണമുന്നണിയിലെ മന്ത്രിമാ൪ ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം ഈ ആവശ്യവുമായി ബന്ധപ്പെട്ടിരുന്നെന്ന് സ്വകാര്യമായി സമ്മതിക്കുന്നുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.