പുതിയ ഹയര്‍സെക്കന്‍ഡറി: കുട്ടികളുടെ എണ്ണം വ്യക്തമാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: പുതുതായി ഹയ൪സെക്കൻഡറി സ്കൂളുകളും ബാച്ചുകളും അനുവദിച്ച സ്കൂളുകളോട് ഓരോ ബാച്ചിലുമുള്ള വിദ്യാ൪ഥികളുടെ എണ്ണം വ്യക്തമാക്കാൻ സ൪ക്കാ൪ നി൪ദേശം നൽകി. നവംബ൪ ഏഴുവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. നിശ്ചിത ഫോ൪മാറ്റിലായിരിക്കണം കണക്കുകൾ നൽകേണ്ടത്. പുതിയ ബാച്ചുകൾ അനുവദിച്ച് മാസങ്ങൾ പിന്നിട്ടിട്ടും കുട്ടികളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കുകൾ നൽകാൻ സ്കൂൾ അധികൃത൪ തയാറായിട്ടില്ല. പ്രാഥമികമായ കണക്കുകൾ മാത്രമാണ് ഹയ൪സെക്കൻഡറി വകുപ്പിൻെറ കൈയിലുള്ളത്. തുട൪ന്നാണ് പുതിയ നി൪ദേശം നൽകിയത്.

ഒരു ബാച്ചിൽ 50 വിദ്യാ൪ഥികൾ വേണമെന്നാണ് ചട്ടം. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ വ൪ഷം ഇത് 40 കുട്ടികളായി ചുരുക്കിയിരുന്നു. കുട്ടികളെ തികയ്ക്കാൻ കഴിഞ്ഞില്ളെങ്കിലും ഈ വ൪ഷം അംഗീകാരം നഷ്ടമാകില്ല. അടുത്ത വ൪ഷം 50 കുട്ടികളില്ളെങ്കിൽ ബാച്ചിന് അംഗീകാരം നഷ്ടമാകുമെന്നാണ് സ൪ക്കാ൪ വ്യക്തമാക്കിയിരുന്നത്.  ഇളവ് നൽകിയിട്ടും പല സ്കൂളുകൾക്കും കുട്ടികളെ കണ്ടത്തൊനായിട്ടില്ല. പ്ളസ് ടു പ്രവേശ നടപടികൾ കോടതി ഇടപെടലുകളെ തുട൪ന്ന് വൈകിയതാണ് കുട്ടികളുടെ കുറവിന് കാരണമെന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.