പത്തനംതിട്ട: സംസ്ഥാനത്തെ പൂട്ടിയ ബാറുകൾ തുറപ്പിക്കാൻ കേരള ബാ൪ ഹോട്ടൽ അസോസിയേഷൻ ബാ൪ ഉടമകളിൽ നിന്ന് പിരിച്ചെടുത്തത് 14 കോടിയിലേറെ. ആദ്യം പൂട്ടിയ 418 ബാറുകൾ തുറപ്പിക്കാനും കോടതി ഉത്തരവുമൂലം പൂട്ടാതെ നി൪ത്തിയ 290 ബാറുകൾ സംരക്ഷിക്കാനുമായി ഓരോ ബാ൪ ഉടമയിൽനിന്നും രണ്ടു ലക്ഷം വീതം പിരിച്ചുനൽകാൻ സംസ്ഥാന കമ്മിറ്റി ഉത്തരവിട്ടതായി പത്തനംതിട്ട ഹോട്ടൽ ആൻഡ് റെസ്റ്റോറൻറ് അസോസിയേഷൻ ജില്ലാപ്രസിഡൻറ് സലീംകുമാ൪ വാ൪ത്താലേഖകരോട് പറഞ്ഞു.
ഇതുപ്രകാരം പത്തനംതിട്ട ജില്ലയിലെ ബാറുകളിൽനിന്ന് 25 ലക്ഷം സംസ്ഥാന കമ്മിറ്റിക്ക് പിരിച്ചെടുത്ത് നൽകി. ബാറുകൾ പൂട്ടാതെ സംരക്ഷിക്കാൻ നിയമനടപടികൾക്കാണെന്നു പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. ഈ ആവശ്യമായതിനാൽ എല്ലാ ബാ൪ ഉടമകളും രണ്ട് ലക്ഷം വീതം നൽകിയിട്ടുണ്ടാകും. 16 കോടിയിലേറെ വരും അത്^സലീംകുമാ൪ പറഞ്ഞു.
വൻ തുക മുടക്കിയാണ് ബാ൪ ഹോട്ടലുകൾ ആരംഭിക്കുന്നത്. കെ.എഫ്.സി പോലെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്താണ് പലരും ബിസിനസ് തുടങ്ങിയത്. വലിയ സംഖ്യ പലിശ ഇനത്തിൽതന്നെ അടക്കാനുണ്ടാകും. ഈ സാഹചര്യത്തിൽ സ്ഥാപനം നിലനി൪ത്താൻ എത്ര തുക ചെലവഴിക്കാനും ബാ൪ ഉടമ തയാ൪ ആകും. പിരിച്ചെടുത്ത തുക സംസ്ഥാന ഭാരവാഹികൾ എങ്ങനെ ചെലവഴിച്ചെന്ന് അറിയില്ല. മന്ത്രി മാണിക്ക് പണം നൽകിയോ എന്ന കാര്യവും അറിയില്^സലിം കുമാ൪ പറഞ്ഞു.
അസോസിയേഷന് രണ്ട് ലക്ഷം നൽകിയതായി ബാറുടമ
നിലവാരമില്ലാത്തതിൻെറ പേരിൽ പൂട്ടിയ ബാ൪ തുറക്കാൻ ഉടമകളുടെ അസോസിയേഷന് രണ്ട് ലക്ഷം നൽകിയതായി ബാറുടമയുടെ വെളിപ്പെടുത്തൽ. ബാ൪ തുറക്കാൻ കെ.എം. മാണി കോഴ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ ഏറ്റുമാനൂരിലെ ബാറുടമയായ റോബിനാണ് അസോസിയേഷന് പണം നൽകിയെന്ന വാദവുമായി രംഗത്തുവന്നത്. ബാറുകൾ തുറപ്പിക്കുമെന്ന ഉറപ്പിലാണ് പണം വാങ്ങിയത്. അരൂരിലെ ബാറുടമ മനോഹരൻ വഴിയാണ് പണം നൽകിയത്. അസോസിയേഷൻ ആ൪ക്കാണ് പണം നൽകിയതെന്ന് അറിയില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.