ഹൈകോടതി വിലക്ക് മറികടന്ന് കാലിക്കറ്റ് കാമ്പസില്‍ സമരം തുടരുന്നു

തേഞ്ഞിപ്പലം: ഹൈകോടതി വിലക്ക് ലംഘിച്ച് കാലിക്കറ്റ് സ൪വകലാശാലയിൽ സമരങ്ങളുടെ വേലിയേറ്റം. സ൪വകലാശാലാ കെട്ടിടങ്ങളുടെ 200മീറ്റ൪ ചുറ്റളവിൽ സമരം വിലക്കിയിട്ടുള്ള ഡിവിഷൻ ബെഞ്ച് വിധി തള്ളിയാണ് സംഘടനകളുടെ സമരം. ഒക്ടോബറിൽ മാത്രം അമ്പതോളം സമരങ്ങളാണ് അരങ്ങേറിയത്.

2012 ഫെബ്രുവരി 10നാണ് കാലിക്കറ്റ് സ൪വകലാശാലയിൽ സമരം വിലക്കിയുള്ള ഹൈകോടതി വിധിയുണ്ടായത്. ജസ്റ്റിസുമാരായ സി.എൻ. രാമചന്ദ്രൻ നായ൪, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്. സ൪വകലാശാലാ പ്രവ൪ത്തനത്തിന് പൊലീസ് സംരക്ഷണം തേടി വൈസ്ചാൻസല൪ ഡോ. എം. അബ്ദുസ്സലാം, അന്നത്തെ രജിസ്ട്രാ൪ ഡോ. പി.പി. മുഹമ്മദ് എന്നിവ൪ നൽകിയ ഹരജിയിലാണ് വിധി. ഡി.ജി.പി, മലപ്പുറം പൊലീസ് സൂപ്രണ്ട്, തേഞ്ഞിപ്പലം എസ്.ഐ, കാലിക്കറ്റ് സ൪വകലാശാലയിലെ ഇടത്-വലത് അധ്യാപക, ജീവനക്കാരുടെ സംഘടനകൾ, എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ് തുടങ്ങി 13പേരാണ് എതി൪ കക്ഷികൾ. എന്നാൽ, സമര നിരോധത്തെ മിക്ക സംഘടനകളും തള്ളിക്കളയുകയാണുണ്ടായത്. 200ഓളം സമരങ്ങളാണ് കോടതിവിധിക്കുശേഷവും അരങ്ങേറിയത്.

കോടതി ഉത്തരവ് നടപ്പാക്കേണ്ട പൊലീസ് ഇക്കാര്യത്തിൽ വിമുഖത കാണിക്കുകയാണ്. ജീവനക്കാ൪ ഉൾപ്പടെയുള്ളവരാണ് കോടതിയലക്ഷ്യ നടപടികൾ കൂസാതെ സമരം നടത്തിയത്. സമരം നടത്തുന്നവ൪ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സ൪വകലാശാല ഹൈകോടതിയെ സമീപിച്ചു. കോടതി വിലക്ക് ലംഘിച്ച് കാമ്പസിൽ മൂന്നാഴ്ചയായി സമരം നടത്തുകയാണെന്നും പൊലീസ് കാഴ്ചക്കാരാണെന്നും ആരോപിച്ചാണ് ഹരജി. ചീഫ് ജസ്റ്റിസിൻെറ ബെഞ്ച് പരിഗണിച്ച ഹരജി ഡി.ജി.പിയുടെ മറുപടി കേൾക്കുന്നതിന് അടുത്തയാഴ്ചത്തേക്ക് മാറ്റി.

ഹോസ്റ്റൽ വിഷയത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ഒത്തുതീ൪പ്പ് വ്യവസ്ഥകൾ തള്ളി സമരവുമായി എസ്.എഫ്.ഐ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സ൪വകലാശാല വീണ്ടും കോടതിയെ സമീപിച്ചത്. പൊലീസ് നടപടി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയുമായി വൈസ്ചാൻസല൪ ച൪ച്ചയും നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.