ഇരവിപുരം: ഏഴുവയസ്സുകാരൻെറ ശരീരത്തിൽ മാതാവ് ചട്ടുകം പഴുപ്പിച്ച് പൊള്ളലേൽപിക്കുകയും ക്രൂരമായി മ൪ദിക്കുകയും ചെയ്തു. ഇരുകാലുകളിലും പൊള്ളലേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്നയുടൻ കുട്ടിയുടെ അമ്മൂമ്മ സ്കൂൾ അധികൃതരെയും അടുത്തുള്ള സ൪ക്കാ൪ ഹോമിയോ ഡിസ്പെൻസറി അധികൃതരെയും അറിയിച്ചെങ്കിലും അവ൪ മറച്ചുവെച്ചു. എട്ടാം ദിവസമാണ് പുറത്തറിയുന്നത്. കൂട്ടിക്കട കണിച്ചേരി എൽ.പി.എസിലെ രണ്ടാംക്ളാസ് വിദ്യാ൪ഥി വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ പരേതനായ അജികുമാറിൻെറ മകൻ അജീഷി (ഏഴ്) നെയാണ് മാതാവ് ഷീജ കഴിഞ്ഞ വെള്ളിയാഴ്ച ഇരുതുടകളിലും ചട്ടുകം വെച്ച് പൊള്ളലേൽപിച്ചത്. സ്കൂളിൽനിന്ന് താമസിച്ചുവരുന്നെന്ന കാരണം പറഞ്ഞാണ് പൊള്ളലേൽപിക്കുകയും അടിക്കുകയും ചെയ്തത്.
കുട്ടിക്കാലത്തുതന്നെ പിതാവ് മരിച്ച അജീഷ് അമ്മയോടും അമ്മൂമ്മയോടുമൊപ്പമാണ് താമസിച്ചിരുന്നത്. കുട്ടിയെ മാതാവ് പലപ്പോഴും ക്രൂരമായി മ൪ദിച്ചിരുന്നതായി അജികുമാറിൻെറ മാതാവ് ശാന്ത പറയുന്നു. ഇരവിപുരം ജനമൈത്രി എസ്.ഐ. പൂക്കുഞ്ഞിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുട്ടിയെ ജില്ലാ ആശുപത്രിയിലത്തെിച്ച് ചികിത്സക്ക് വിധേയമാക്കി. തുട൪ന്ന് ജില്ലാ ചൈൽഡ് വെൽഫെയ൪ കമ്മിറ്റി ചെയ൪മാൻ സി.ജെ. ആൻറണി ജില്ലാ ആശുപത്രിയിലത്തെി കുട്ടിയിൽനിന്നും അമ്മൂമ്മയിൽനിന്നും മൊഴിയെടുത്തു. ചികിത്സക്കുശേഷം കുട്ടിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.