ഒന്നാം ടെസ്റ്റ്: സിംബാബ്വെക്കെതിരെ ബംഗ്ളാദേശിന് ജയം

മി൪പൂ൪: സിംബാബ്വെക്കെതിരായ ആദ്യ ടെസ്റ്റിൽ ബംഗ്ളാദേശിന് മൂന്നു വിക്കറ്റ് ജയം. യുവസ്പിന്ന൪ തൈജുൽ ഇസ്ലാമിൻെറ റെക്കോഡ് വിക്കറ്റ് വേട്ടയാണ് ബംഗ്ളാ കടുവകൾക്ക് ജയം സമ്മാനിച്ചത്. സിംബാബ്വെയുടെ രണ്ടാം ഇന്നിങ്സിൽ 16.5 ഓവറിൽ 39 റൺസ് മാത്രം വിട്ടുനൽകി എട്ടു വിക്കറ്റുകളാണ് താരം നേടിയത്.
ഇതോടെ സിംബാബ്വെയുടെ രണ്ടാം ഇന്നിങ്സ് 114 റൺസിൽ അവസാനിച്ചു. 101 റൺസിൻെറ വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ളാദേശിന് മുൻനിരയുടെ സമ്പൂ൪ണ പരാജയത്തിനുശേഷം താങ്ങായത് മധ്യനിരയും വാലറ്റവുമാണ്. സ്കോ൪: സിംബാബ്വെ 240, 114. ബംഗ്ളാദേശ് 254, 101/ 7.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.