മുഹമ്മദന്‍സ് ക്ലബ് അടച്ചുപൂട്ടില്ല

കൊൽക്കത്ത: സീസണിലെ എല്ലാ ടൂ൪ണമെൻറുകളിലും കളിക്കുമെന്നും ക്ളബ് അടച്ചുപൂട്ടില്ളെന്നും മുഹമ്മദൻ സ്പോ൪ട്ടിങ് ക്ളബ് അധികൃത൪. സാമ്പത്തിക പ്രതിസന്ധിയെ തുട൪ന്ന് ക്ളബ് അടച്ചുപൂട്ടുകയാണെന്നും ദേശീയ ടൂ൪ണമെൻറുകളിലൊന്നും ഇനി കളിക്കില്ളെന്നും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തങ്ങൾ തീരുമാനത്തിൽനിന്ന് പിൻവാങ്ങുകയാണെന്ന വാദവുമായി ക്ളബ് അധികൃത൪ രംഗത്തത്തെിയത്. 123 വ൪ഷത്തോളം പഴക്കമുള്ള ക്ളബ് അടച്ചുപൂട്ടുകയാണെന്ന വാ൪ത്ത പരന്നതോടെ സ്പോൺസ൪മാരെ ലഭിച്ചു തുടങ്ങിയെന്നും ഇതോടെ, തീരുമാനം മാറ്റി തിരിച്ചത്തൊൻ തീരുമാനിക്കുകയായിരുന്നുവെന്നും  ക്ളബ് പ്രസിഡൻറ് സുൽത്താൻ അഹ്മദ് പറഞ്ഞു. ഡ്യൂറൻറ് കപ്പിലെ നിലവിലെ ജേതാക്കളായ മുഹമ്മദൻസ് ഗോവയിൽ ഒക്ടോബ൪ 28ന് ആരംഭിക്കുന്ന ടൂ൪ണമെൻറിൽ പങ്കെടുക്കും. ഐ ലീഗ് സെക്കൻഡ് ഡിവിഷൻ, കലിംഗ കപ്പ്, ഐ.എഫ്.എ ഷീൽഡ് എന്നിവയിലും ടീം തുട൪ന്നും കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.