തുറപ്പള്ളി ഫോറസ്റ്റ് റോഡിൽ ചെരിഞ്ഞ കൊമ്പന്റെ ജഡം.
ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതം കർകുടി ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള തുറപ്പള്ളി ഫോറസ്റ്റ് റോഡിൽ കൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ 8.00 മണിയോടെ വനം ഉദ്യോഗസ്ഥർ പതിവ് പട്രോളിങ് നടത്തുകയായിരുന്നു. റിസർവ് ഫോറസ്റ്റിനുള്ളിൽ റോഡിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെ 30 വയസ്സ് പ്രായമുള്ള ഒരു ആൺ ആന ചത്തുകിടക്കുന്നത് അവർ കാണുകയും വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. തുടർന്ന് ആനയെ പരിശോധിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, മുതുമല ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ രാജേഷ് കുമാറിന്റെയും സംഘത്തിന്റെയും സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തി.
ജഡത്തിൽ നിന്ന് സുപ്രധാന അവയവങ്ങൾ രാസപരിശോധനയ്ക്കായി ശേഖരിച്ചു. മറ്റ് മൃഗങ്ങൾക്ക് ഭക്ഷിക്കാൻ ജഡാവശിഷ്ടം ഉപേക്ഷിച്ചു. അവയവങ്ങളുടെ രാസപരിശോധനയ്ക്ക് ശേഷമേ ആനയുടെ ചെരിയാനുണ്ടായ കാരണം വ്യക്തമാകൂ എന്ന് വനം വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.