എം.ജി. കോളജ്: കേസ് പിന്‍വലിച്ചത് പൊലീസ്എതിര്‍പ്പ് അവഗണിച്ച്

തിരുവനന്തപുരം: എം.ജി. കോളജിൽ പൊലീസിനെ ആക്രമിച്ച കേസ് സ൪ക്കാ൪ പിൻവലിച്ചത് പൊലീസിൻെറ എതി൪പ്പിനെ അവഗണിച്ചാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. 2012 നവംബ൪ മൂന്നിന് കൻേറാൺമെൻറ് അസിസ്റ്റൻറ് കമീഷണ൪ തിരുവനന്തപുരം ജില്ലാ ഡെപ്യൂട്ടി കമീഷണ൪ക്ക് നൽകിയ റിപ്പോ൪ട്ടിലും പൊലീസ് ഉദ്യോഗസ്ഥരെ മാരകമായി പരിക്കേൽപ്പിച്ചതായും പൊതുമുതൽ നശിപ്പിച്ചതായും പറയുന്നു. പ്രസ്തുത കേസ് പിൻവലിക്കാനുള്ള നടപടികളെ താൻ ശക്തമായി എതി൪ക്കുന്നുവെന്നും അസിസ്റ്റൻറ് കമീഷണ൪ റിപ്പോ൪ട്ടിൽ വ്യക്തമാക്കുന്നു.
കേസ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായി പേരൂ൪ക്കട എസ്.ഐ, ജില്ലാ പൊലീസ് മേധാവിക്ക് 2012 ഒക്ടോബ൪ 26ന് നൽകിയ കത്തിൽ സംഭവദിവസം എം.ജി. കോളജിലത്തെിയ എ.ബി.വി.പി പ്രവ൪ത്തക൪ ക്രിമിനൽ ഗൂഢാലോചന നടത്തുകയും നാടൻ ബോംബ്, വാളുകൾ തുടങ്ങിയ മാരകായുധങ്ങളുമായി അന്യായമായി സംഘംചേരുകയും പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ബോംബെറിഞ്ഞതായും പറയുന്നുണ്ട്. എന്നാൽ 2012 ഡിസംബ൪ 27ന് ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് വേണ്ടി അണ്ട൪ സെക്രട്ടറി എസ്. ചന്ദ്രലാൽ തിരുവനന്തപുരം ജില്ലാ കലക്ട൪ക്ക് നൽകിയ കത്തിൽ കേസ് പിൻവലിക്കുന്നതിന് സ൪ക്കാറിന് എതി൪പ്പില്ളെന്ന് വ്യക്തമാക്കുന്നു. ആഭ്യന്തരമന്ത്രി നടത്തുന്ന അന്വേഷണം പൂ൪ത്തീകരിച്ച് കേസ് പിൻവലിച്ച നടപടി റദ്ദാക്കാൻ ഹൈകോടതിയെ സമീപിക്കണമെന്ന് വി. ശിവൻകുട്ടി എം.എൽ.എ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.