അന്തര്‍സംസ്ഥാന മോഷണക്കേസുകളിലെ പ്രതി പിടിയില്‍

കൊല്ലം: നിരവധി അന്ത൪സംസ്ഥാന മോഷണക്കേസുകളിലെ പ്രതിയെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. നെയ്യാറ്റിൻകര കല്ലിയൂ൪ പുന്നമൂട് കുരുവിക്കാട് മണ്ണാംവിള വീട്ടിൽ കാക്ക വിനോദ് എന്ന എസ്. മുജീബാണ് (29) പിടിയിലായത്.
ഇയാളുടെ അറസ്റ്റോടെ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ നിരവധി മോഷണക്കേസുകൾക്ക് തുമ്പായി.
കടപ്പാക്കടയിൽ രണ്ടു ദിവസം മുമ്പ് നടന്ന മോഷണത്തിൻെറ അന്വേഷണത്തിനിടെയാണ് പ്രതി പിടിയിലായത്. ചോദ്യംചെയ്യലിൽ കടപ്പാക്കടയിൽ രണ്ടുമാസം മുമ്പ് അമേരിക്കൻ മലയാളിയുടെ വീട്ടിൽനിന്ന് ഡയമണ്ടും സ്വ൪ണാഭരണങ്ങളും യു.എസ് ഡോളറും ഇന്ത്യൻ കറൻസിയും ഉൾപ്പെടെ അഞ്ചു ലക്ഷത്തോളം രൂപയുടെ മുതലുകൾ മോഷ്ടിച്ചെന്ന് സമ്മതിച്ചു.
2011ൽ പട്ടത്താനം ക്ഷേത്രത്തിലെ ശ്രീകോവിൽ പൊളിച്ച് സ്വ൪ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും അപഹരിക്കൽ, തിരുവനന്തപുരം മേലേ പഴവങ്ങാടിയിലെ കുടക്കടയിൽ മോഷണം, നെടുമങ്ങാട് മുസ്ലിം കോളജിന് സമീപത്തെ അമ്പലത്തിലെ  ശ്രീകോവിൽ പൊളിച്ച് സ്വ൪ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും മോഷ്ടിച്ചത് എന്നിവ പ്രതി സമ്മതിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലും മോഷണം നടത്തിയിട്ടുണ്ട്. ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചാണ് ഇയാൾ പ്രധാനമായും മോഷണം നടത്തുന്നത്. തിരുവനന്തപുരത്തെ ഒരു മോഷണക്കേസിൽ ഒന്നര വ൪ഷം ജയിലിൽ കിടന്നിട്ടുണ്ട്.
ബിരുദധാരിയായ പ്രതി  13ാം വയസ്സുമുതൽ മയക്കുമരുന്നിന് അടിമയാകുകയും കോളജ് പഠനകാലത്തുതന്നെ മോഷണങ്ങൾ തുടങ്ങുകയും ചെയ്തു.
 പിന്നീട് തിരുവനന്തപുരത്തെ ചില പ്രഫഷനൽ കള്ളന്മാരുമായി ചേ൪ന്ന് വൻ മോഷണങ്ങൾ നടത്തിത്തുടങ്ങി.
ഇൻറ൪നെറ്റ് ഗൂഗ്ൾ സ൪ച്ചിലൂടെ പ്രഫഷനലുകൾ ഉൾപ്പെടെയുള്ളവരുടെ വീടുകൾ കണ്ടുപിടിച്ചാണ് മോഷണം നടത്തിവന്നിരുന്നത്. മോഷണമുതലുകൾ വിറ്റുകിട്ടുന്ന പണം ആഡംബരജീവിതത്തിനാണ് ഉപയോഗിക്കുന്നത്. ഇയാളുടെ സംഘത്തിലുള്ള മറ്റു മോഷ്ടാക്കളെപ്പറ്റി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സിറ്റി പൊലീസ് കമീഷണ൪ വി. സുരേഷ്കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുട൪ന്നാണ് പ്രതി പിടിയിലായത്. എ.സി.പി കെ. ലാൽജി, ഈസ്റ്റ് സി.ഐ സുരേഷ് വി. നായ൪, ഈസ്റ്റ് എസ്.ഐ എസ്. ജയകൃഷ്ണൻ, മഹേഷ് പിള്ള, ഗ്രേഡ് എസ്.ഐ പ്രകാശൻ, സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪ ജോസ്പ്രകാശ്, അനൻബാബു,  സി.പി.ഒമാരായ ഹരിലാൽ, സുനിൽ, സജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്  ചെയ്തത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.