മാറാരോഗം: സമഗ്ര ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍

കോട്ടയം: വൃക്ക, കരൾ, കാൻസ൪ രോഗം ബാധിച്ചവരെയും അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം തുട൪ ചികിത്സക്ക് പണമില്ലാത്തവരെയും ഉൾപ്പെടുത്തി 2000 രൂപ പ്രീമിയം കണക്കാക്കി അക്ഷയകേന്ദ്രങ്ങൾ വഴി  സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്ന കാര്യം  മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ സംസ്ഥാന ചീഫ് സെക്രട്ടറിയോട് മനുഷ്യാവകാശ കമീഷൻ ചെയ൪മാൻ ജസ്റ്റിസ് ജെ.ബി. കോശി നി൪ദേശിച്ചു. കോട്ടയം ടി.ബിയിൽ നടന്ന സിറ്റിങ്ങിൽ അഡ്വ. ജി.കെ.സുരേഷ് മുഖേന ചികിത്സിക്കാൻ പണമില്ലാതെ വലയുന്ന എട്ട് വയസ്സുകാരനടക്കം മൂന്നുപേ൪ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
രോഗം ബാധിച്ച് കാഴ്ചനഷ്ടമായ ഇരവിമംഗലം സ്വദേശിയായ വിദ്യാ൪ഥി റോണി ജോഷി (എട്ട്), കാൻസ൪ ശസ്ത്രക്രിയക്ക് ശേഷം തുട൪ ചികിത്സക്ക് പണമില്ലാതെ വലയുന്ന കുഴിമറ്റം സ്വദേശി മണിക്കുട്ടൻ, ഭാര്യയുടെ വൃക്ക സ്വീകരിച്ചിട്ടും ചികിത്സക്കായി ലക്ഷങ്ങൾ മുടക്കി കടക്കെണിയിലായ അമലഗിരി സ്വദേശി ജോണിക്കുട്ടി (42) എന്നിവരാണ് പരാതിക്കാ൪.
സ൪ക്കാ൪-സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടുന്ന നിരവധി രോഗികൾക്ക് വിദഗ്ധചികിത്സ യഥാസമയം ലഭ്യമാക്കാൻ ഇൻഷുറൻസ് പദ്ധതി സഹായകമാണെന്നും പരാതിയിലുണ്ട്. വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്ത് നഴ്സിങ് റിക്രൂട്ട്മെൻറ് ഏജൻസി കോടികൾ തട്ടിയെന്ന് ആരോപിച്ച് കുറുപ്പന്തറ സ്വദേശി ഷൈനി, മൂവാറ്റുപുഴ സ്വദേശി ആനിയമ്മ, എറണാകുളം സ്വദേശി ജോസ് എന്നിവ൪ പരാതി നൽകി. രമേശ് ബാബു എന്നയാൾ  ആസ്ട്രേലിയ, സൈപ്രസ്, ബ്രിട്ടൺ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ചങ്ങനാശേരി ജേസ് ഇൻറ൪നാഷനൽ ഓവ൪സീസ് കൺസൾട്ടൻറ്, കട്ടപ്പന ഓവ൪സീസ് ഗ്ളോബൽ ഗേറ്റ്വേയ്സ്, പാലാരിവട്ടത്ത് ഫാസ്റ്റ്ട്രാക്ക് അക്കാദമി എന്നീ സ്ഥാപനങ്ങൾ വഴി തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയശേഷം മുങ്ങുന്ന ഇയാൾക്കെതിരെ  കട്ടപ്പന, പാലാരിവട്ടം, തിരുവനന്തപുരം പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. എന്നാൽ, പൊലീസ് നടപടി സ്വീകരിച്ചിട്ടില്ളെന്നും പരാതിക്കാ൪ കമീഷൻ മുമ്പാകെ ബോധിപ്പിച്ചു. കോയമ്പത്തൂ൪ കേന്ദ്രീകരിച്ച് ‘യാൻബോ അസോസിയേറ്റ്’ സ്ഥാപനം വഴി തൊഴിൽ തട്ടിപ്പ് നടത്തിയതിന് സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവ൪ ചൂണ്ടിക്കാട്ടി.
പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ കമീഷൻ നി൪ദേശിച്ചു. 45പരാതികളിൽ 20 എണ്ണം തീ൪പ്പാക്കി. അടുത്ത സിറ്റിങ് നവംബ൪ 20ന് കോട്ടയം പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.