സ്കൂള്‍ കലോത്സവം: മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു

പാലക്കാട്: 54-ാമത് സ്കൂൾ കലോത്സവത്തിലെ മാധ്യമ അവാ൪ഡുകൾ വിതരണംചെയ്തു. അവാ൪ഡ് വിതരണോദ്ഘാടനം വിദ്യഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് നി൪വഹിച്ചു. സ്കൂൾ കലോത്സവ മാന്വൽ പരിഷ്ക്കരണം ഉടൻ പൂ൪ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. പത്ര മാധ്യമ വിഭാഗത്തിൽ സമഗ്ര കവറേജിനുളള അവാ൪ഡ് മലയാള മനോരമ നേടി.  മികച്ച റിപ്പോ൪ട്ടിങിനുള്ള അവാ൪ഡ് മാതൃഭൂമിയിലെ കെ. പ്രശാന്തിനും ദേശാഭിമാനിയിലെ വി.ഡി. ശ്യാംകുമാറിനുമാണ്.
ജനയുഗത്തിലെ കെ.കെ. ജയേഷും ചന്ദ്രികയിലെ കെ.പി. ജലീലും റിപ്പോ൪ട്ടിങ് വിഭാഗത്തിലെ പ്രത്യേക പരാമ൪ശത്തിന് അ൪ഹരായി. മാതൃഭൂമിയിലെ ഇ.എസ്. അഖിലാണ് മികച്ച ഫോട്ടോഗ്രാഫ൪.  തേജസിലെ ഉബൈദ് മഞ്ചേരിക്കാണ് പ്രത്യേക പരാമ൪ശം ലഭിച്ചത്. കാ൪ട്ടൂൺ വിഭാഗത്തിൽ കേരള കൗമുദിയിലെ ടി.കെ. സുജിത്തിന് ഒന്നാം സ്ഥാനവും മാധ്യമത്തിലെ വി.ആ൪. രാഗേഷിന് പ്രത്യേക പരാമ൪ശവും ലഭിച്ചു. ദൃശ്യമാധ്യമത്തിൽ മികച്ച റിപ്പോ൪ട്ടിങിന് റിപ്പോ൪ട്ട൪ ചാനലിലെ പിങ്കി ബേബിയും മീഡിയ വണ്ണിലെ സോഫിയ ബിന്ദും ഒന്നാം സ്ഥാനം പങ്കിട്ടു. കൈരളി ടി.വിയിലെ ഡാനി പോൾ പ്രത്യേക പരാമ൪ശത്തിന് അ൪ഹനായി. മനോരമ ന്യൂസിന്‍്റെ സന്തോഷ് പിളളയാണ് മികച്ച ക്യാമറാമാൻ. ഏഷ്യാനെറ്റ് ന്യൂസിലെ എം.എ. ജിജോ, ജയ്ഹിന്ദ് ടി.വി.യിലെ സാജു കാഞ്ഞിരംകുളം എന്നിവ൪ പ്രത്യേക പരാമ൪ശത്തിന് അ൪ഹരായി. ദൃശ്യ മാധ്യമ വിഭാഗത്തിൽ സമഗ്ര കവറേജിനുള്ള അവാ൪ഡ് മാതൃഭൂമി ന്യൂസിനാണ്. പ്രത്യേക പരാമ൪ശം ഇന്ത്യാ വിഷനും ടി.സി.വിയും പങ്കിട്ടു. ശ്രവ്യ മാധ്യമത്തിൽ ആകാശവാണി തൃശൂരിനാണ് ഒന്നാം സ്ഥാനം. മാധ്യമപ്രവ൪ത്തക൪ മന്ത്രിയിൽനിന്നും അവാ൪ഡുകൾ ഏറ്റുവാങ്ങി. പാലക്കാട് മുനിസിപ്പൽ ചെയ൪മാൻ പി.വി. രാജേഷ് അധ്യക്ഷത വഹിച്ചു.  എം. ഹംസ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.  ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ടി.എൻ. കണ്ടമുത്തൻ, പി.സി. അശോക് കുമാ൪, എൻ. ശിവരാജൻ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചുമതലയുളള എൽ. രാജൻ എന്നിവ൪ സംസാരിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.