ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഗോവ എഫ്.സി ഇന്ന് ചെന്നൈയിനെതിരെ

ഗോവ: ഇന്ത്യൻ സൂപ്പ൪ ലീഗിൽ ഏറെ പ്രതീക്ഷ കൽപിക്കപ്പെടുന്ന ഗോവ എഫ്.സി ഇന്ന് കളത്തിലിറങ്ങും. ഹോം ഗ്രൗണ്ടായ ഗോവയിലെ ഫട്രോഡ ജവഹ൪ലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴു മണിക്ക് നടക്കുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയെയാണ് അവ൪ നേരിടുക. ബ്രസീൽ ഫുട്ബാളിലെ അതികായന്മാരിലൊരാളായ സീക്കോ പരിശീലകനായുള്ള ടീമിൽ മുൻ ഫ്രഞ്ച് താരം റോബ൪ട്ട് പിറസാണ് മാ൪ക്വിതാരം. ഇംഗ്ളീഷ് പ്രീമിയ൪ ലീഗ് ടീം ആഴ്സനലിൻെറ ഒരു കാലത്തെ കുന്തമുനയായിരുന്നു  പിറസ്.  
ചെക് റിപ്പബ്ളിക്കിൻെറ യാൻ സെദയും ഇന്ത്യൻ താരം ലക്ഷ്മികാന്ത് കാറ്റിമനിയും വലകാക്കുന്ന ഗോവൻ ടീം മൂന്നു പരിശീലന മത്സരങ്ങളിൽ ജയിച്ചുകയറിയതിനു പുറമെ ഒരു ഗോൾപോലും വഴങ്ങിയിട്ടില്ളെന്നതാണ് ശ്രദ്ധേയം. മധ്യനിരയിൽ റോബ൪ട്ടോ പിറസിന് പുറമെ എഡ്ഗ൪ മാ൪സിലോനോയുടെ സേവനവും ടീമിന് ലഭ്യമാവും. ക്ളിഫോഡ് മിരാൻഡ, ഗബ്രിയേൽ ഫെ൪ണാണ്ടസ്, ആൽവിൻ ജോ൪ജ്, റോമിയോ ഫെ൪ണാണ്ടസ് തുടങ്ങിയവരിൽ ആ൪ക്കാവും അവസാന ഇലവനിൽ സ്ഥാനം ലഭിക്കുക എന്നത് കോച്ച് സീക്കോയുടെ തീരുമാനത്തിനനുസരിച്ചാവും.  ഹിന്ദി നടൻ അഭിഷേക് ബച്ചനൊപ്പം ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയും സംയുക്തമായാണ് ചെന്നൈയിൻ  എഫ്.സി െടീമിനെയിറക്കുന്നത്.  2006ലെ ലോകകപ്പിലെ വിവാദ നായകനായ ഇറ്റലിയുടെ മാ൪കോ മറ്റരാസി ടീമിൻെറ പരിശീലകനായും താരമായും ടീമിലുണ്ട്. മുൻ ബ്രസീൽ താരം എലാനോ ബ്ളൂമറാണ്  മാ൪ക്വിതാരം. മൈകൽ സിൽവസ്റ്റ൪ (ഫ്രാൻസ്) പ്രതിരോധനിരയിലെ കരുത്തൻ. ഗോൾകീപ്പ൪ ജെനാറോ ബ്രാസിജിലിനിയോ (ഫ്രാൻസ്), ജെയ്റോ സുവാറസ് (കൊളംബിയ), ക്രിസ്റ്റ്യാൻ ഹിഡാൽഗോ (സ്പെയിൻ), ബൊജാൻ ജോ൪ദജിക്, ബിയറി ടിൽമൻ ( ഇരുവരും സ്വീഡൻ), ബ്രൂണോ പ്ളിസാറി, ഓലാനോ (ഇരുവരും ബ്രസിൽ ) എന്നിവരാണ് ടീമിലെ മറ്റ് വിദേശ താരങ്ങൾ. മലയാളിതാരം ഡെൻസൻ ദേവദാസും ടീമിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.