ജയലളിതയുടെ അനുഭവം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് താക്കീത് –രമേശ് ചെന്നിത്തല

കോഴിക്കോട്: അഴിമതി ചെയ്തയാൾ മുഖ്യമന്ത്രിയായാലും ശിക്ഷിക്കപ്പെടുമെന്ന താക്കീതാണ് ജയലളിതയുടെ അനുഭവമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോഴിക്കോട്ട് കേരള ഗാന്ധി കെ. കേളപ്പൻ പുരസ്കാരം കവയിത്രി സുഗതകുമാരിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയരംഗം മാറിക്കൊണ്ടിരിക്കുകയാണ്. ഭരണാധികാരികളുടെ എല്ലാ പ്രവ൪ത്തനങ്ങളും ഒപ്പിടുന്ന ഫയലുകളുടെ ഉള്ളടക്കംപോലും ജനങ്ങൾക്ക് ഇപ്പോൾ അറിയാൻ കഴിയും. അടച്ചിട്ട മുറിയിൽ രാഷ്ട്രീയ നേതാക്കൾ എടുക്കുന്ന തീരുമാനത്തിനെതിരായി പുറത്ത് നിലപാടെടുക്കുമ്പോൾ ജനങ്ങൾക്ക് അത് മനസ്സിലാവും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻതോതിലുള്ള നോട്ട വോട്ടുകൾ രാഷ്ട്രീയപാ൪ട്ടികളോടുള്ള ജനങ്ങളുടെ അസംതൃപ്തിയും താൽപര്യക്കുറവുമാണ് കാണിക്കുന്നത്. ഇതിനനുസരിച്ച് രാഷ്ട്രീയ പാ൪ട്ടികളും ഭരണക൪ത്താക്കളും മാറണം. ഇരുമ്പുമറക്കുള്ളിൽ കഴിയുന്ന നേതാക്കളെ ജനങ്ങൾ കൈവെടിയുന്ന കാലമാണ്. കോൺഗ്രസ് അടക്കമുള്ള പാ൪ട്ടികൾ ഈ പാഠം മനസ്സിലാക്കണം. പരമ്പരാഗതശൈലിയിലുള്ള പ്രവ൪ത്തനങ്ങൾകൊണ്ട് പാ൪ട്ടികൾക്ക് നിലനിൽക്കാൻ കഴിയില്ല. അഴിമതിക്കാ൪ക്ക് രാഷ്ട്രീയത്തിൽ നിലനിൽക്കാൻ കഴിയില്ളെന്നതിൻെറ ചൂണ്ടുപലകയാണ് തമിഴ്നാട്ടിലേതെന്നും മന്ത്രി പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.