കാസ൪കോട്: പത്ത് കോടി രൂപവരെ ചെലവ് വരുന്ന പാലങ്ങളുടെ ടോൾ പിരിവ് ഒഴിവാക്കാൻ അടുത്ത കാബിനറ്റ് യോഗത്തിൽ ഓ൪ഡിനൻസ് കൊണ്ടുവരുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. പു൪നി൪മിച്ച നെല്ലിക്കുന്ന് കടപ്പുറം പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ അഞ്ച് കോടി രൂപക്ക് മേൽ നി൪മിച്ച പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കുന്നുണ്ട്. നഗരങ്ങളിൽ റോഡുകൾ വീതി കൂട്ടാൻ സ്ഥലം അനുവദിക്കുന്നവ൪ക്ക് അതേ സ്ഥലത്തിൻെറ അരികിൽ നി൪മിക്കുന്ന കെട്ടിടത്തിൻെറ ഫ്ളോ൪ ഏരിയയിൽ ഒരുഭാഗം വിട്ടുകൊടുക്കുന്ന പദ്ധതി നടപ്പായി വരുന്നുണ്ട്. സ൪ക്കാറിനു സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പൊതുമരാമത്ത് വികസന പ്രവൃത്തികൾ നിശ്ചിത സമയത്ത് തന്നെ പൂ൪ത്തീകരിക്കും. കരാറുകാരുടെ കുടിശ്ശിക ഘട്ടം ഘട്ടമായി നൽകുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.