തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ശമ്പള വിതരണം കാര്യമായ തടസ്സമില്ലാതെ ബുധനാഴ്ച നടന്നു. നേരത്തേയുള്ള പണവും നികുതി മുൻകൂ൪ അടക്കം സമാഹരിച്ച പണവും ഉപയോഗപ്പെടുത്തിയാണ് ശമ്പളവിതരണം നടന്നത്. അടുത്ത രണ്ടു ദിവസം അവധിയാണ്. ശനിയാഴ്ച വൻതോതിൽ പണം ആവശ്യം വരില്ളെന്നാണ് കണക്കുകൂട്ടൽ. ഞായറും തിങ്കളും അവധിയാണ്. ചൊവ്വാഴ്ച മുതലായിരിക്കും ഇനി വിതരണം ശക്തിപ്പെടുക. അപ്പോഴേക്കും കൂടുതൽ പണവും കേന്ദ്രവിഹിതവും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.അധിക വിഭവസമാഹരണത്തിൻെറ ഭാഗമായി സ൪ക്കാ൪ ഫീസുകളും പിഴകളും വ൪ധിപ്പിച്ചത് ബുധനാഴ്ച പ്രാബല്യത്തിൽ വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.