ഏഷ്യന്‍ ഗെയിംസിനെത്തിയ മൂന്ന് നേപ്പാള്‍ അത് ലറ്റുകളെ കാണാനില്ല

ഇഞ്ചിയോൺ: ഇഞ്ചിയോണിൽ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനെത്തിയ മൂന്ന് നേപ്പാളി അത് ലറ്റുകളെ കാണാതായി. ഒരു സെപക്താക്രോ താരത്തെയും രണ്ട് വുഷു താരങ്ങളെയുമാണ് അത് ലറ്റ്സ് വില്ളേജിൽ നിന്ന് കാണാതായതെന്ന് സിൻഹുവ റിപ്പോ൪ട്ട് ചെയ്തു. അമൻ പോഡയാണ് സെപക്താക്രോ കളിക്കാരനെന്നും സോംബി൪ തമങ്, നിരജൻ അലെ മഗ൪ എന്നിവരാണ് വുഷു താരങ്ങളെന്നും നേപ്പാളി വെബ്സൈറ്റായ ഇ-കാൻഡിപ൪ സ്ഥിരീകരിച്ചു

സെപക്താക്രോയിൽ തുട൪ച്ചയായി തോറ്റതിന് പിന്നാലെയാണ് താരത്തെ കാണാതായത്. ടീം നേപ്പാളിലേക്ക് തിരിച്ചപ്പോൾ ടീമിനൊപ്പം സേംബി൪ തമങ് ഇല്ലായിരുന്നെന്ന് അധികൃത൪ അറിയിച്ചു. നേപ്പാൾ ഏഷ്യാഡ് സംഘത്തിൻെറ അഭ്യ൪ഥനപ്രകാരം ദ.കൊറിയൻ പൊലീസ് അന്വേഷണം ആരംഭിച്ചു. വുഷുവിൽ ആദ്യ റൗണ്ടിൽ പുറത്തായതോടെയാണ് മറ്റ് രണ്ട് താരങ്ങളും അപ്രത്യക്ഷമായത്. അക്രഡിറ്റേഷൻ പ്രകാരം 19 വരെ കളിക്കാ൪ക്ക് ഇഞ്ചിയോണിൽ തങ്ങാൻ സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.